സ്വർണവായ്‌പ എഴുതിത്തള്ളൽ; പലിശ അടച്ചവർക്ക് ആനുകൂല്യം ഇല്ലെന്ന്

ഗൂഡല്ലൂർ: സ്വർണവായ്പ എഴുതിത്തള്ളൽ പദ്ധതിയിൽ കാലാവധിയായതിൽ പലിശ അടച്ച് വീണ്ടും ആഭരണം പണയപ്പെടുത്തിയവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ലെന്ന സഹകരണ ബാങ്ക് അധികൃതരുടെ നിലപാടിൽ മുസ്‍ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വട്ടകളരി ഹനീഫ, കെ.ടി. മുസ്തഫ, ദേവർഷോല ടൗൺ പഞ്ചായത്ത് വൈസ് ചെയർമാൻ യൂനുസ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ദേവർഷോല, പാടന്തറ സഹകരണ ബാങ്കുകളിൽ എത്തി പ്രതിഷേധം നടത്തിയത്. സഹകരണ ബാങ്കുകളിൽ സ്വർണം പണയപ്പെടുത്തി അഞ്ചുലക്ഷം രൂപ വരെ വായ്പ എടുത്തവർക്കാണ് വായ്പ എഴുതിത്തള്ളൽ പദ്ധതിയുടെ ആനുകൂല്യം നൽകുന്നത്. ഡി.എം.കെ സർക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ആണിത്. ഇതേതുടർന്ന് പലരും വായ്പ തിരിച്ചടക്കാതെ വന്നിരുന്നു. എന്നാൽ കാലാവധിയായവർ പലിശ അടച്ചു സ്വർണം തിരിച്ചു വെക്കാം എന്ന് ബാങ്ക് അധികൃതരുടെ നോട്ടിസ് ലഭിച്ചതിനെത്തുടർന്ന് പലരും പലിശ അടച്ചു തിരിച്ചുവെച്ചിരുന്നു. ഇവർക്ക് ആനുകൂല്യം ലഭിക്കുകയില്ലെന്നാണ് ഇപ്പോൾ ബാങ്ക് അധികൃതരുടെ നിലപാട്. ഇതിൽ പ്രതിഷേധിച്ചാണ് ലീഗുകാർ പ്രതിഷേധവുമായി എത്തിയത്. ആനുകൂല്യം നഷ്ടപ്പെടാൻ ഈടാക്കിയവർക്ക് എഴുതിത്തള്ളൽ പദ്ധതിയിൽ നടപടി സ്വീകരിക്കുമെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.