ഗൂഡല്ലൂർ: ഗൂഡല്ലൂർ വ്യാപാരിസംഘം ഗൂഡല്ലൂർ റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗൂഡല്ലൂർ നഗരസഭ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ദേവർഷോല ഭാഗത്ത് ചതുപ്പിൽ കുടുങ്ങിയ കാട്ടാനയെ ജീവനോടെ രക്ഷപ്പെടുത്തിയ റേഞ്ചർ ഗണേശന്റെ നേതൃത്വത്തിലുള്ള വനപാലകരെയും അനുമോദിച്ചു. ഗൂഡല്ലൂർ നഗരത്തെ നവീകരിച്ച് ശുചിത്വസുന്ദരമാക്കുന്നതിനുള്ള പദ്ധതി വിജയിക്കാൻ വ്യാപാരികളുടെ പങ്ക് വലുതാണെന്നും നഗര ഭരണ സമിതി, വ്യാപാരി സംഘം, റോട്ടറി ക്ലബ് എന്നിവ സംയോജിതമായി പ്രവർത്തിച്ചാൽ നഗരനവീകരണം വിജയിക്കുമെന്ന് കൗൺസിലർമാർ പറഞ്ഞു. റോട്ടറി ക്ലബ് പ്രസിഡന്റ് സുബൈർ, വ്യാപാരി സംഘം പ്രസിഡന്റ് അബ്ദുൽ റസാഖ് എന്നിവർ നേതൃത്വം വഹിച്ചു. നഗരസഭ ചെയർപേഴ്സൻ പരിമള, വൈസ് ചെയർമാൻ ശിവരാജ് ഉൾപ്പെടെയുള്ള 20 വാർഡ് അംഗങ്ങളും പങ്കെടുത്തു. GDR CMN: ഗൂഡല്ലൂർ നഗരസഭ ചെയർമാൻ പരിമളയെ വ്യാപാരി സംഘം പ്രസിഡന്റ് അബ്ദുറസാഖ് അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.