ഫുട്ബാൾ ടൂർണമെൻറ് ഇന്ന് തുടങ്ങും

ഫുട്ബാൾ ടൂർണമൻെറ് ഇന്ന് തുടങ്ങും മാനന്തവാടി: പി.കെ. കാളൻ മെമ്മോറിയൽ കോളജിന്‍റെ ആഭിമുഖ്യത്തിൽ പത്താമത് കാളൻ മെമ്മോറിയൽ എവർറോളിങ്​ ട്രോഫി ഫുട്ബാൾ ടൂർണമൻെറ് വെള്ളി, ശനി ദിവസങ്ങളിൽ മാനന്തവാടി ഗവ. കോളജ് ഗ്രൗണ്ടിൽ നടത്തുമെന്ന് പ്രിൻസിപ്പൽ ഡോ. എ.ആർ. സുധാദേവി അറിയിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണർ അഗസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനവിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി നിർവഹിക്കും. ജില്ലയിലെ പ്രമുഖ കോളജുകളിലെ ഫുട്ബാൾ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റിൽ വിജയികളാവുന്നവർക്ക് ട്രോഫിക്കൊപ്പം 7501 രൂപ കാഷ് പ്രൈസും റണ്ണേഴ്സപ്പിന് മെമ്മോറിയൽ ട്രോഫിയും 5001 രൂപ കാഷ് പ്രൈസും ലഭിക്കും. വാർത്തസമ്മേളനത്തിൽ കൺവീനർ ഗ്ലാഡ്‌സൺ പോൾ, യൂനിയൻ ചെയർമാൻ പി.എൻ. വിജയ്, ജനറൽ ക്യാപ്റ്റൻ വിപിൻ വിജയ്, മുഹിയുദ്ദീൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.