മലയോര ഹൈവേ നിർമാണം ആരംഭിക്കണം

മാനന്തവാടി: നിർദിഷ്ട മലയോര ഹൈവേയുടെ പണി ഉടൻ ആരംഭിക്കണമെന്ന് മാനന്തവാടി മർച്ചൻറ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു, അമ്പായത്തോടിൽ നിന്നാരംഭിച്ച് മാനന്തവാടി ടൗണിലൂടെ പച്ചിലക്കാട് എത്തുന്ന റോഡാണ് മലയോര ഹൈവേ. 114 കോടിക്ക് റോഡ് പണി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിയമപരമായ തടസ്സങ്ങൾ ഒഴിവായി കിട്ടാൻ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടൗണിനെ ഭംഗിയുള്ളതാക്കാൻ മറ്റ് നടപടികൾ നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.കെ. വാസുദേവൻ ഉദ്​ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ.വി. വർഗീസ്, വ്യാപാരി സുരക്ഷനിധി വ്യാപാരികൾക്കായി പ്രഖ്യാപിച്ചു. ജില്ല ഭാരവാഹികളായ സി.വി. വർഗീസ്, അഷ്റഫ് കൊട്ടാരം, എം.വി. സുരേന്ദ്രൻ, യൂത്ത് വിങ്​ സംസ്ഥാന പ്രസിഡൻറ് ജോജിൻ ടി. ജോയി, ജില്ല വർക്കിങ്​ പ്രസിഡൻറ് സന്തോഷ് അമ്പലവയൽ, വനിത വിങ്​ ഭാരവാഹികളായ ഷൈലജ ഹരിദാസ്, ലൗലി തോമസ്, പ്രീതി പ്രശാന്ത്, കെ. ദീപ്തീഷ്, റോബി ചാക്കോ, സുധീപ് ജോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ഉസ്മാൻ (പ്രസി.), പി.വി. മഹേഷ് (ജന. സെക്ര.), എം.വി. സുരേന്ദ്രൻ, എൻ.വി. അനിൽകുമാർ, സി.കെ. സുജിത്, കെ.എക്സ്. ജോർജ് (വൈസ് പ്രസി.), ഇ.എ. നാസിർ, കെ. ഷാനു, ജോൺസൻ ജോൺ, ശിഹാബുദ്ദീൻ (സെക്ര.), എൻ.പി. ഷിബി (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.