വീടിനും വിളക്കിനും മുൻഗണനയുമായി മാനന്തവാടി നഗരസഭ ബജറ്റ്

മാനന്തവാടി: വീടുകളുടെ നവീകരണത്തിന് അഞ്ചു​ കോടിയും നഗരസഭ പരിധിയിലെ മുഴുവൻ തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള ബ്രൈറ്റ് പദ്ധതിക്കും മുൻഗണന നൽകി മാനന്തവാടി നഗരസഭ ബജറ്റ് വൈസ് ചെയർമാൻ പി.വി.എസ്. മൂസ അവതരിപ്പിച്ചു. നഗരസഭ ഫണ്ടും സർക്കാറിന്റെ നിലാവ് പദ്ധതിയും ചേർത്ത് ബഹുവർഷ പ്രോജക്ടായാണ് പദ്ധതി നടപ്പാക്കുക. നഗരസഭ ഓഫിസ് സമുച്ചയ നിർമാണത്തിന് അഞ്ചു കോടിയും പൊതുശൗചാലയങ്ങൾ നിർമിക്കാൻ രണ്ടു കോടിയും നീക്കിവെച്ചു. ആധുനിക പാർക്കിങ് സൗകര്യമൊരുക്കാൻ 50 ലക്ഷം, പയ്യമ്പള്ളി മേഖല ഓഫിസ് നിർമാണത്തിന് 50 ലക്ഷം, പുതിയ ബസ് സ്റ്റാൻഡിന് അഞ്ചു കോടി എന്നിങ്ങനെയും വകയിരുത്തി. പഴശ്ശിരാജ കളരി പരിശീലന കേന്ദ്രത്തിന് 20 ലക്ഷം, സമ്പൂർണ പാർപ്പിട പദ്ധതിക്ക് പത്ത് കോടി, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 50 കോടി, ഗാന്ധി, അംബേദ്കർ സ്ക്വയർ നിർമാണങ്ങൾക്ക് 50, 20 ലക്ഷം രൂപയും നീക്കി​െവച്ചു. റോഡ് സംരക്ഷണ സമിതി പ്രവർത്തനങ്ങൾക്ക് അഞ്ച് ലക്ഷം, പഴശ്ശിരാജ സ്ക്വയർ നിർമാണം 25 ലക്ഷം, മാലിന്യപ്ലാന്റ് സ്ഥലമെടുപ്പിന് ഒന്നര കോടി എന്നിവയും വകയിരുത്തി. കാർഷിക വിപണി അഞ്ച് ലക്ഷം, നെൽകൃഷി പ്രോത്സാഹനം ഒരു കോടി, പച്ചക്കറി, കിഴങ്ങ് വിള, പഴവർഗ കൃഷി പ്രോത്സാഹനത്തിന് 30 ലക്ഷം, കാർഷിക യന്ത്രം വാങ്ങാൻ 25 ലക്ഷം, ജലസേചന പദ്ധതികൾക്ക് ഒരു കോടി, ക്ഷീരമേഖലയിൽ ഒരു കോടി, അയ്യങ്കാളി തൊഴിൽദാന പദ്ധതി 40 കോടി, വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ഒരു കോടി എന്നിങ്ങനെയും നീക്കി​െവച്ചു. സ്കൂളുകളുടെ വികസനത്തിന് 50 ലക്ഷം, വനിത വികസന പദ്ധതികൾക്ക് ഒരു കോടി, ആരോഗ്യ മേഖലയിൽ വിവിധ പദ്ധതികൾക്ക് 5.86 കോടി, പട്ടികജാതി മേഖലക്ക് രണ്ടുകോടി, പട്ടികവർഗമേഖലക്ക് പത്തു കോടിയും വകയിരുത്തിയിട്ടുണ്ട്. 95,44, 10, 900 രൂപ വരവും 94,75,9 9,330 രൂപ ചെലവും 68,11,570 രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. യോഗത്തിൽ ചെയർപേഴ്സൺ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.