ഗൂഡല്ലൂർ: ഒന്നാംമൈൽ ഭാഗത്തുനിന്ന് 25ഓളം വനിതകൾ കോൺഗ്രസിൽ ചേർന്നതായി ഭാരവാഹികൾ അറിയിച്ചു. കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുഹമ്മദ് ഹാജി പാർട്ടി അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെ. ഹംസ അധ്യക്ഷത വഹിച്ചു. ഗൂഡല്ലൂർ നഗരസഭ വൈസ് ചെയർമാൻ ശിവരാജ്, ജില്ല സെക്രട്ടറി മുഹമ്മദ് റാഫി, ഐ.ടി വിങ് ജനറൽ സെക്രട്ടറി യാസീൻ ഷെരീഫ്, ഹുസൈൻ, അസ്‌ലം, ജാഫർ, ശ്രീമധുര പഞ്ചായത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് റോയ്, കൗൺസിലർ സിൽഡ എന്നിവർ പങ്കെടുത്തു. GDR CONG: കോൺഗ്രസിൽ ചേർന്നവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.