യാത്രയയപ്പിലെ 'കാർ റേസിങ്' കണിയാമ്പറ്റ സ്കൂളിലും

*രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു കൽപറ്റ: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങിൽ വാഹനങ്ങളുമായി നടത്തിയ അഭ്യാസങ്ങൾക്ക് സമാനമായി വയനാട്ടിലും വിദ്യാർഥികളുടെ 'കാർ റേസിങ്'. കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാറിലും ബൈക്കിലുമായി സ്കൂൾ ഗ്രൗണ്ടിൽ പൊടിപാറിച്ച് നടത്തിയ അഭ്യാസ പ്രകടനങ്ങൾ വിദ്യാർഥികൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അപകടകരമായ രീതിയിൽ വണ്ടിയോടിച്ച രണ്ടു വിദ്യാർഥികൾക്കെതിരെ കമ്പളക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. അധ്യാപകരുടെയും പൊലീസിന്റെയും മുന്നറിയിപ്പും എതിർപ്പുകളും ഗൗനിക്കാതെയായിരുന്നു അഭ്യാസങ്ങ​ൾ. യാത്രയയപ്പു ചടങ്ങിൽ വിദ്യാർഥികൾ അതിരുവിടാൻ സാധ്യതയുണ്ടെന്ന് കോളജ് പ്രിൻസിപ്പൽ തങ്ങളെ അറിയിച്ചിരുന്നതായി കമ്പളക്കാട് പൊലീസ് അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു. തുടർന്ന് സ്കൂളിൽ പൊലീസിന്റെ നിരീക്ഷണവുമുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ച് വിദ്യാർഥികൾ ഗേറ്റ് തുറന്ന് വാഹനങ്ങൾ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലുള്ളത്. അമിതവേഗതയിൽ വാഹനമോടിക്കൽ, അശ്രദ്ധമായി മനുഷ്യജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചാർത്തിയാണ് കേസെടുത്തത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ അഭ്യാസപ്രകടനം നടത്തി വാഹനം അപകടത്തിൽപെടുത്തിയ മൂന്നുപേരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. കാർ റേസിങ് നടത്തിയതിന് നാലായിരം രൂപ വീതം പിഴയും ഈടാക്കിയിരുന്നു. നടക്കാവ് പൊലീസ് ഇവർക്കെതിരെ കേസും എടുത്തിട്ടുണ്ട്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളെഴുതുന്ന വിദ്യാർഥികൾ കോഴ്സ് തീർന്നുപോകുന്നതിന്റെ ഭാഗമായി ഒത്തുചേരലുകളും ആഘോഷങ്ങളും നടത്തുന്നത് പരിധി വിട്ടാൽ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയ അന്നാണ് കണിയാമ്പറ്റയിൽ കുട്ടികൾ 'ആഘോഷം' നടത്തിയത്. വിദ്യാർഥികൾ വാഹനങ്ങളുമായി സ്കൂൾ കാമ്പസിൽ പ്രവേശിക്കുന്നത് സ്കൂൾ മേലധികാരികൾ കർശനമായി തടയേണ്ടതാണെന്നും ഉത്തരവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളുണ്ടായാൽ സ്കൂൾ മേലധികാരികൾക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു. സ്വന്തം ലേഖകൻ FRIWDL7, FRIWDL8 കണിയാമ്പറ്റ സ്കൂളിൽ യാത്രയയപ്പു ചടങ്ങിൽ വിദ്യാർഥികൾ വാഹനങ്ങളുമായി നടത്തിയ അഭ്യാസം ശോഭയുടെ കൊലയാളികളെ കണ്ടെത്തണം; ഊര് സമിതി കലക്ടറേറ്റ് ധർണ നടത്തി Must with Photo കൽപറ്റ: കുറുക്കൻമൂലയിലെ ആദിവാസി യുവതി ശോഭയുടെ കൊലയാളികളെ കണ്ടെത്താൻ വൈകുന്നു എന്നാരോപിച്ച് കുറുക്കൻമൂല ഊര് സമിതി കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ലോക്കൽ പൊലീസും എസ്.എം.എസും കേസ് അന്വേഷിച്ചത് തൃപ്തികരമല്ലെന്ന് ഊര് സമിതി ഭാരവാഹികൾ പറഞ്ഞു. തനിക്ക് സമീപവാസിയായ ഒരാളിൽ ജനിച്ച മകളാണ് ശോഭയെന്നും ഇയാളുടെ മകനാണ് ശോഭയുടെ മരണകാരണമായ വൈദ്യുതി ഷോക്ക് സ്ഥാപിച്ചതെന്നും ശോഭയുടെ അമ്മ പറഞ്ഞു. മകൾക്ക് സ്വത്ത് നൽകാൻ സമീപവാസി തീരുമാനിച്ചതിലുള്ള വിരോധത്താൽ അയാളുടെ മകൻ മറ്റൊരാളെ ഉപയോഗിച്ച് നടത്തിയ കൊലയാണ് ശോഭയുടേതെന്ന് സംശയിക്കുന്നതായാണ് ഇവരുടെ ആരോപണം. ശോഭയും സമീപവാസിയുടെ മകനും തമ്മിലുള്ള രക്തബന്ധം തെളിയിക്കുന്നതിന് ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് വയനാട് ജില്ല പൊലീസ് മേധാവി ആയിരുന്ന ജി. പൂങ്കുഴലിക്ക് ശോഭയുടെ അമ്മ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, ശോഭ മരിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ഒരു വർഷം പിന്നിട്ടിട്ടും ഡി.എൻ.എ പരിശോധന നടത്തുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാവുകയാണെന്ന സംശയം ഉയരുന്നത്. കേസന്വേഷണം പൂർത്തീകരിച്ച് കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സർക്കാറിന് കഴിയണമെന്നും അതിന് ആഭ്യന്തര വകുപ്പും ജില്ല ഭരണകൂടവും നടപടികൾ സ്വീകരിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത പി.യു.സി.എൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എ. പൗരൻ ആവശ്യപ്പെട്ടു. ആദിവാസി ഫോറം നേതാവ് വെള്ള അധ്യക്ഷത വഹിച്ചു. കെ.ജെ. സിന്ധു, ഡോ. പി.ജി. ഹരി, മുജീബ് റഹ്മാൻ അഞ്ചുകുന്ന്, ഷാന്റോലാൽ, മാക്ക പയ്യംപള്ളി എന്നിവർ സംസാരിച്ചു. FRIWDL11 കുറുക്കൻമൂല ഊര് സമിതി കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്യുന്നു .................. FRIWDL10 ഡി.വൈ.എഫ്.ഐ വയനാട് ജില്ല സമ്മേളനത്തോടനുബന്ധിച്ച് സംഘാടക സമിതി ചെയർമാൻ പി.ആർ. ജയപ്രകാശ് പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.