സെക്രട്ടേറിയറ്റിൽ എത്തി നിവേദനം നൽകി ഗൂഡല്ലൂർ: തമിഴ്നാട് കർഷകസംഘം ചെന്നൈ സെക്രട്ടേറിയറ്റിൽ എത്തി വകുപ്പുമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. കൈവശഭൂമിക്ക് പട്ടയം, വൈദ്യുതി, തമിഴ്നാട് സ്വകാര്യ വനസംരക്ഷണ നിയമത്തിൽനിന്ന് ഇളവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ചാണ് റവന്യൂ മന്ത്രിയെയും ബന്ധപ്പെട്ട അധികൃതരെയും സെക്രട്ടേറിയറ്റ് സന്ദർശിച്ച് നിവേദനം സമർപ്പിച്ചത്. ഭൂമി സംബന്ധമായ വിഷയം പഠിക്കുന്നതിനായി റവന്യൂ വകുപ്പ് സ്പെഷൽ ഓഫിസറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. വനംമന്ത്രിയെയും കർഷകസംഘം ഭാരവാഹികളായ ഡി. രവീന്ദ്രൻ, എൻ. വാസു, യോഹന്നാൻ എന്നിവർ സന്ദർശിച്ചു. GDR Aks: ഗൂഡല്ലൂർ ഭൂമി പ്രശ്നപരിഹാരത്തിന് തമിഴ്നാട് റവന്യൂ മന്ത്രിയെ കർഷകസംഘം ഭാരവാഹികൾ സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.