വനിതസംഗമവും കാലാവസ്ഥ ദിനാഘോഷവും

ഗൂഡല്ലൂർ: ശ്രേയസ് പുത്തൂർവയൽ യൂനിറ്റിന്റെ നേതൃത്വത്തിൽ വനിതസംഗമവും ലോക കാലാവസ്ഥ ദിനാഘോഷവും നടത്തി. ഗൂഡല്ലൂർ നഗരസഭ ചെയർപേഴ്സൻ എസ്. പരിമള ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ഡയറക്ടർ ഫാ. ജേക്കബ് ചുണ്ടക്കാട്ട് അധ്യക്ഷത വഹിച്ചു. മേഖല കോഓഡിനേറ്റർ ഇ.പി. കുര്യാക്കോസ് ക്ലാസെടുത്തു. അയൽക്കൂട്ട അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി ജിൻസി ബിനു സ്വാഗതവും ജോയൻറ് സെക്രട്ടറി ബിന്ദു നന്ദിയും രേഖപ്പെടുത്തി. കമ്മിറ്റി അംഗങ്ങളായ ശ്രുതി, ഷാജു, ഷിജ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. GDR SREYAS: വനിതസംഗമവും ലോക കാലാവസ്ഥ ദിനാഘോഷവും ഗൂഡല്ലൂർ നഗരസഭ ചെയർപേഴ്സൻ എസ്. പരിമള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.