വള്ളിയൂർക്കാവ് ഒപ്പന വരവ് ഇന്ന്

മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ടു മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ഒപ്പന വരവ് വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച ഒപ്പന കോപ്പ് എഴുന്നെള്ളിക്കാനായി മേൽശാന്തി ശ്രീജേഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ ചേരാങ്കോട്ട് ഇല്ലത്തേക്ക് പുറപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വള്ളിയൂർക്കാവ് മേലേ കാവിൽ എത്തുന്ന ഒപ്പന ഗജവീരന്റെ അകമ്പടിയോടെ താഴെ കാവിലേക്ക് എഴുന്നള്ളി ഒപ്പന ദർശനവും കഴിഞ്ഞാണ് മടങ്ങുക. ഉത്സവം തീരുന്നതുവരെ ഒപ്പന ദർശനം ഉണ്ടാകും. വെള്ളിയാഴ്ച വൈകുന്നേരം ​ഏഴിന് താഴെകാവ് സ്റ്റേജിൽ സാംസ്കാരിക സമ്മേളനം നടക്കും. എം.എൽ.എ.മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.