മാവേലി സ്റ്റോറിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം

മാനന്തവാടി: മാനന്തവാടിയിലെ സിവിൽ സപ്ലൈസിന്റെ മാവേലി സ്റ്റോറിൽ മിന്നൽ പരിശോധന നടത്തി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ. ഗുണമേന്മയുള്ള ഉൽ​പന്നങ്ങളാണ് ലഭിക്കുന്നതെന്ന് ഉപഭോക്താക്കൾ മന്ത്രിയോട് പറഞ്ഞു. കുറവുള്ള ചുവന്ന മുളകും പരിപ്പും എത്രയും വേഗമെത്തിക്കാൻ സപ്ലൈകോ മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഡോ. സഞ്ജീബ് പട്ജോഷിക്ക് മന്ത്രി നിർദേശം നൽകി. ഒ.ആർ. കേളു എം.എൽ.എ, മാനന്തവാടി ബ്ലോക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ജസ്റ്റിൻ ബേബി തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. തുടർന്ന് വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ മന്ത്രി സന്ദർശനം നടത്തി. മന്ത്രിയെ ക്ഷേത്രം ട്രസ്റ്റി എച്ചോം ഗോപി, ടി.കെ. അനിൽകുമാർ, ഇ.പി. മോഹൻദാസ്, എക്സിക്യൂട്ടിവ് ഓഫിസർ സി.വി. ഗിരീഷ് കുമാർ എന്നിവർ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.