ബസുകൾ കയറാതെ കാവുമന്ദം ബസ്​സ്റ്റാൻഡ്​ ഷോപ്പിങ്​ കോംപ്ലക്സ്

തിരക്കേറിയതും ഇടുങ്ങിയതുമായ റോഡിലാണ് ബസുകൾ പാർക്ക് ചെയ്യുന്നത് തരിയോട്: കാവുമന്ദം ​സ്റ്റാൻഡിൽ ബസുകൾ കയറാതായതോടെ ടൗണിൽ ഗതാഗതക്കുരുക്കും അപകടഭീഷണിയും പതിവായി. വിവിധ ഘട്ടങ്ങളിൽ 50 ലക്ഷം രൂപയോളം ചെലവഴിച്ചു അടിസ്ഥാന സൗകര്യങ്ങൾ യാഥാർഥ്യമാക്കിയിട്ടും ബസുകൾ ഇവിടേക്ക്​ കയറുന്നില്ല. വർഷങ്ങളായി ബസുകൾ കയറാതായതോടെ ബസ്​സ്റ്റാൻഡ്​ ഷോപ്പിങ് കോംപ്ലക്‌സ് പരിസരം നാശത്തി‍ൻെറ വക്കിലാണ്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ പ്രദേശം ലഹരി വസ്തുക്കളുടെ വിൽപന കേന്ദ്രമാവുന്നുവെന്നും പരാതിയുണ്ട്​. 2015ൽ അന്നത്തെ എം.പിയായിരുന്ന എം.ഐ. ഷാനവാസി‍ൻെറ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ് കാവുമന്ദം അങ്ങാടിയിൽ പള്ളിക്ക് സമീപത്തായി ലക്ഷങ്ങൾ ചെലവിട്ട് രാജീവ് ഗാന്ധി മെമ്മോറിയൽ ബസ്​സ്റ്റാൻഡ്​ നിർമിച്ചത്. കംഫർട്ട് സ്റ്റേഷൻ, ബസ് കാത്തിരിപ്പ് കേന്ദ്രം, പട്ടിക വർഗ വനിത വിപണന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ അടങ്ങുന്നതായിരുന്നു ഷോപ്പിങ് കോംപ്ലക്​സ്‌. എന്നാൽ, ഇതു പ്രവർത്തന സജ്ജമാക്കാൻ മാറിമാറി ഭരിച്ച ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. രണ്ടു​ വർഷം മുമ്പ്​ രണ്ടു​ മാസത്തോളം സ്റ്റാൻഡിലൂടെ ബസ് കയറിയിറങ്ങി പോയി എന്നുമാത്രം. ഇപ്പോൾ ഒരു ബസും കയറുന്നില്ല. മൂന്ന്​ റോഡുകൾ ചേരുന്ന കവലയാണ് കാവുമന്ദം ടൗൺ. ഇതിൽ കൽപറ്റ-തരിയോട് പ്രധാന പാതയോരത്തു തന്നെയാണ് ഓട്ടോറിക്ഷകളുടെ പാർക്കിങ്. സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ല. മറ്റു വാഹനങ്ങൾക്കും സ്റ്റാൻഡുകൾ ഇല്ല. ബസ്​സ്റ്റാൻഡിൽ നിർത്തിയിടേണ്ടതിനുപകരം തിരക്കേറിയതും ഇടുങ്ങിയതുമായ റോഡിലാണ് 10 മിനിറ്റു വരെ ബസുകൾ പാർക്ക് ചെയ്യുന്നത്. SUNWDL1 കാവുമന്ദം ബസ്​സ്റ്റാൻഡ്​ കോണ്‍ഗ്രസ് മെംബര്‍ഷിപ് വിതരണം കല്‍പറ്റ: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്​ സംഘടന തെരഞ്ഞെടുപ്പി‍ൻെറ ഭാഗമായുള്ള മെംബര്‍ഷിപ് വിതരണം ആരംഭിച്ചു. മെംബര്‍ഷിപ് വിതരണോദ്ഘാടനം കേരളം പ്രദേശ് റിട്ടേണിങ് ഓഫിസര്‍ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര എം.എല്‍.എ നിര്‍വഹിച്ചു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ ഫോര്‍മാറ്റിലൂടെയാണ് ഇത്തവണ മെംബര്‍ഷിപ് ചേര്‍ക്കുന്നത്. ജില്ലയില്‍ മൂന്നുലക്ഷം പേരെ കോണ്‍ഗ്രസില്‍ അംഗങ്ങളാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിനായി വിവിധതലങ്ങളില്‍ പ്രതിനിധികളെ നിയമിച്ച് കഴിഞ്ഞു. യോഗത്തില്‍ അസി. റിട്ടേണിങ് ഓഫിസര്‍ അറിവഴക്കന്‍, മെംബര്‍ഷിപ് കോഓഡിനേറ്റര്‍ സ്വപ്ന പാട്രോണിസ്, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, കെ.എല്‍. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, അഡ്വ. ടി.ജെ. ഐസക്ക്, എന്‍.കെ. വര്‍ഗീസ്, കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എം.എ. ജോസഫ്, എം. വേണുഗോപാല്‍, നിസി അഹമ്മദ്, പി.കെ. അബ്ദുറഹിമാന്‍, ഡി.പി. രാജശേഖരന്‍, ബിനു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. SUNWDL3 കോണ്‍ഗ്രസ്​ സംഘടന തെരഞ്ഞെടുപ്പി‍ൻെറ ഭാഗമായുള്ള മെംബര്‍ഷിപ് വിതരണോദ്ഘാടനം കേരള പ്രദേശ് റിട്ടേണിങ്​ ഓഫിസറും കർണാടക മുന്‍ ഉപമുഖ്യമന്ത്രിയുമായ ഡോ. ജി. പരമേശ്വര എം.എൽ.എ നിര്‍വഹിക്കുന്നു കൽപറ്റ വാതക ശ്മശാനം നവീകരിക്കുന്നു കൽപറ്റ: ആധുനിക സൗകര്യങ്ങളോടെ കൽപറ്റ നഗരസഭ പണിത പൊതു വാതക ശ്മശാനത്തിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നു. പരിസ്ഥിതി സൗഹൃദ ശ്മശാനമാണിത്. എട്ടു ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. വാതകം ഉപയോഗിച്ചാണ് ക്രിമിറ്റോറിയം പ്രവർത്തിപ്പിക്കുന്നത്. മൃതദേഹം ദഹിപ്പിക്കുമ്പോൾ ചൂട്, പുക, ദുർഗന്ധം, ശബ്ദം, പൊടി എന്നിവ ഉണ്ടാവില്ല. പരിസര മലിനീകരണമില്ല എന്നതും വാതക ശ്മശാനത്തി‍ൻെറ പ്രത്യേകതയാണ്. ചിതയൊരുക്കാൻ സ്ഥലസൗകര്യമില്ലാതെ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക്​ ഏറെ ആശ്വാസമാണിത്. വിശ്വാസപരമായി അന്ത്യകർമങ്ങൾ നടത്താനുള്ള സൗകര്യമുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്. ജനറേറ്റർ സംവിധാനവും സജ്ജീകരിച്ചു. ഒരു സമയത്ത് ഒരു മൃതദേഹമെ ഇപ്പോൾ ദഹിപ്പിക്കാനായി ചേംബറിൽ (ചിത) വെക്കാനാവു. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഇവിടെ സംസ്‌കാരങ്ങൾ നടത്തിയിരുന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിനാണ് ക്രിമിറ്റോറിയത്തി‍ൻെറ ചുമതല. അതിനാൽ, ശുചീകരണമുൾപ്പെടെ കൃത്യതയോടെയാണ് നടപടികൾ പുരോഗമിക്കുന്നത്. കർമങ്ങൾക്കും മൃതദേഹത്തോടൊപ്പം എത്തുന്ന ബന്ധുക്കൾക്കും ഇരിക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കുന്നതോടൊപ്പം കുടിവെള്ളമുൾപ്പെടെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുമെന്ന് മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് പറഞ്ഞു. SUNWDL4 നവീകരിക്കുന്ന കൽപറ്റ നഗരസഭ വാതക ശ്മശാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.