മാനന്തവാടി: കണ്ണൂർ സർവകലാശാല സസ്യശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി കാമ്പസിൽ മൂന്നു ദിവസങ്ങളായി നടക്കുന്ന പരിസ്ഥിതി പഠന ക്യാമ്പ് തിങ്കളാഴ്ച ആരംഭിക്കും. ആന്ത്രോപോസീൻ കാലഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണം എന്നപേരിൽ നടക്കുന്ന ദേശീയ സെമിനാറിൽ കേരളത്തിലും പുറത്തുമുള്ള വിവിധ സർവകലാശാലകളിലെയും കോളജുകളിലെയും വിദ്യാർഥികളും അധ്യാപകരും പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്നവരും പങ്കെടുക്കും. കണ്ണൂർ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എ. സാബു ഉദ്ഘാടനം ചെയ്യും. ഡോ. വി.എസ്. വിജയൻ, ഡോ. ടി.വി. സജീവ്, ഡോ. ഇ. കുഞ്ഞികൃഷ്ണൻ, ഡോ.സി. ഹരിലാൽ, ഡോ. എ.കെ. പ്രദീപ് ഡോ. എൻ. അനിൽകുമാർ, ഡോ. ഇ. ഉണ്ണികൃഷ്ണൻ, ജാഫർ പാലോട്ട്, ഡോ. സി.കെ. വിഷ്ണുദാസ് തുടങ്ങിയ പരിസ്ഥിതി ശാസ്ത്രജ്ഞരും വിവിധ സർവകലാശാലകളിലെ അധ്യാപകരും പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്നവരും മൂന്നു ദിവസങ്ങളിലായി പഠനക്യാമ്പിൽ വിഷയങ്ങൾ അവതരിപ്പിക്കും. ദിവസവും വൈകീട്ട് ആറു മുതൽ കലാപരിപാടികൾ ഉണ്ടാകും. തിങ്കളാഴ്ച ആറുമുതൽ കേരള ഫോക്ക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നാടൻപാട്ട് അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.