ശൈഖ് മൊയ്തീൻ പോക്കർ കോളനി സന്ദർശിച്ചു

ഗൂഡല്ലൂർ: പാട്ടാളി മക്കൾ കക്ഷിയുടെ ന്യൂനപക്ഷക്ഷേമ സെക്രട്ടറി ശൈഖ് മൊയ്തീന്റെ നേതൃത്വത്തിൽ ദേവാല പോക്കർ കോളനി സന്ദർശിച്ചു സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകി. ദേവാല പോക്കർ കോളനിയിലെ ടാർ മിക്സിങ് പ്ലാൻറ് ജനരോക്ഷം മാനിക്കാതെ പ്രവർത്തനമാരംഭിച്ചതിനെത്തുടർന്ന് മുൻ കേന്ദ്ര ആരോഗ്യമന്ത്രിയും രാജ്യസഭാംഗവുമായ പാട്ടാളി മക്കൾ കക്ഷിയുടെ സംസ്ഥാന യുവജനസംഘം പ്രസിഡന്റുമായ ഡോ. അൻപുമണി രാമദാസിന് പരാതി നൽകിയതിനെ തുടർന്നാണ് ശൈഖ് മൊയ്തീന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ ദേവാലയിലെത്തിയത്. സംസ്ഥാന ജോ.സെക്രട്ടറി ജോൺ ലിയോ, ജില്ല പ്രസിഡൻറ് ഹംസ, ജില്ല സെക്ര.ഗുണശേഖരൻ എന്നിവർ കൂടെയുണ്ടായിരുന്നു. GDR PMK:പാട്ടാളി മക്കൾ കക്ഷിയുടെ ന്യൂനപക്ഷക്ഷേമ സെക്രട്ടറി ശൈഖ് മൊയ്തീൻ ദേവാല പോക്കർ കോളനിയിലെ ജനങ്ങളിൽ നിന്ന് പരാതി കേൾക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.