വാളുമുക്കി പുഴയിൽ പ്രകൃതി ഒരുക്കിയ തടയണ

വെള്ളമുണ്ട: കൗതുകമായി പ്രകൃതി ഒരുക്കിയ തടയണ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കക്കടവ് ജലസേചന പദ്ധതിക്കരികിൽ റോഡരികിൽ വാളുമുക്കി പുഴയിലാണ് തടയണ. പുഴയുടെ ഒരു വശം മുതൽ മറുകര വരെ പാറ കൊണ്ടാണ് പ്രകൃതി വെള്ളം തടഞ്ഞുനിർത്തിയിരിക്കുന്നത്. ഒരു ഭാഗത്തെ പാറ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ വെള്ളം താഴുന്ന സമയത്ത് മാത്രമാണ് തടയണ രൂപത്തിലുളള പാറ മുഴുവൻ കാണാൻ കഴിയുന്നത്. കടുത്ത വേനലിലും പതിനഞ്ചടിയോളം താഴ്ചയിൽ ഇവിടെ വെള്ളം ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന സ്ഥലമാണിത്. കത്തുന്ന വേനലിൽ പരിസര പ്രദേശങ്ങൾ വരൾച്ചയാൽ പ്രയാസപ്പെടുമ്പോഴും നിറഞ്ഞുനിൽക്കുന്ന ഈ വെള്ളക്കെട്ട് ആശ്വാസമാണ്. പുഴ ഉണ്ടായതുമുതൽ വെള്ളം തടഞ്ഞ് ഈ പാറ ഇവിടെ ഉണ്ടെങ്കിലും പുഴ ഗതിമാറി ഒഴുകാത്തതും പുഴത്തീരം ഇടിയാത്തതും അത്ഭുതമാണ്. photo പ്രകൃതി ഒരുക്കിയ തടയണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.