ഗൂഡല്ലൂർ: വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ നടത്തിവരുന്ന പാടന്തറ മർകസിന്റെ പ്രഥമ സനദ് ദാന സമ്മേളനം തസ്കിയ്യാബാദിൽ സമാപിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ സനദ് ദാനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി. മർകസ് പ്രസിഡൻറ് കെ.പി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മർകസ് സെക്രട്ടറി ഡോ. അബ്ദുൽ സലാം മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‍ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ബാപ്പുട്ടി ദാരിമി എടക്കര, ഹസ്സൻ ബാഖവി പല്ലാർ, ജംഇയ്യതുൽ മുഅല്ലിമീൻ തമിഴ്നാട് ഘടകം സംസ്ഥാന സെക്രട്ടറി നാസർ മുസ്‍ലിയാർ ഊട്ടി, ജില്ല ജംഇയ്യതുൽ ഉലമ പ്രസിഡൻറ് പി. മൊയ്ദു മുസ്‍ലിയാർ, സെക്രട്ടറി അബ്ദുറഹ്മാൻ ദാരിമി സീ ഫോർത്ത്, സെക്രട്ടറി മജീദ് ഹാജി ഉപ്പട്ടി, എസ്.എം.എ സെക്രട്ടറി സലാം മുസ്‍ലിയാർ പന്തല്ലൂർ എന്നിവർ സംബന്ധിച്ചു. GDR MARKAZ 1: പാടന്തറ മർകസിൽ സനദ് ദാന സമ്മാനവിതരണം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.