കാവുംമന്ദം: തരിയോട് പഞ്ചായത്തിലെ കമ്പനിക്കുന്ന് ജനവാസ കേന്ദ്രത്തോടു ചേര്‍ന്ന് വന്‍ തീപിടിത്തം. ഞായറാഴ്ച വൈകീട്ടോടെയാണ് തീ ആളിപ്പടർന്നത്. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്. തരിയോട് പഞ്ചായത്തിന്റെ കൈവശത്തിലുള്ള പത്തോളം ഏക്കറിലുള്ള ഭൂമിയില്‍ പകുതിയോളം സ്ഥലത്ത് തീ പടരുകയായിരുന്നു. ഈ സ്ഥലത്തോടു ചേര്‍ന്ന് രണ്ട് ആദിവാസി കോളനികളടക്കം നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. തീ കണ്ടയുടനെ സ്ഥലത്തെത്തിയ നാട്ടുകാര്‍ കുടിവെള്ളത്തിനായി വീടുകളില്‍ സംഭരിച്ച വെള്ളം ഉപയോഗിച്ച് വീടുകളുള്ള ഭാഗത്തെ തീയണക്കുകയായിരുന്നു. പിന്നീട് എത്തിയ അഗ്നിരക്ഷാസേനയുടെ വാഹനം സ്ഥലത്തെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ തീയണക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ഷിബു, ഭരണസമിതിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കഴിഞ്ഞ ദിവസം മടത്തുവയൽ പ്രദേശത്ത് ചെന്നലോട് സാലി, ടോമി എന്നിവരുടെ തോട്ടത്തിന് തീപിടിച്ചിരുന്നു. thariyod fire ജനവാസ മേഖലയായ കമ്പനിക്കുന്നിൽ ആളിപ്പടർന്ന തീ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.