ഗൂഡലൂർ, പന്തലൂർ താലൂക്കിലെ ഭൂപ്രശ്നം ഉടൻ പരിഹരിക്കണം- തമിഴ്നാട് കർഷക സംഘം

ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ ഭൂപ്രശ്നം ഉടൻ പരിഹരിക്കണം -തമിഴ്നാട് കർഷകസംഘം ഗൂഡല്ലൂർ: ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ ഭൂപ്രശ്നം ഭരണത്തിൽ വന്നാൽ ഉടൻ പരിഹരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നൽകിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് കർഷകസംഘം നടത്തുന്ന നിരാഹാരസമരത്തിന് ആവേശോജ്ജ്വല തുടക്കം. കൈവശഭൂമിക്ക് പട്ടയം നൽകുക, വൈദ്യുതിയില്ലാത്ത എല്ലാ കുടുംബങ്ങൾക്കും വൈദ്യുതി നൽകുക, ടി.എൻ.പി.പി.എഫ് നിയമത്തിൽനിന്ന് അഞ്ച് ഏക്കർവരെയുള്ള ഭൂമി ഒഴിവാക്കുക, വന്യമൃഗശല്യത്തിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, പച്ചത്തേയിലക്കും പച്ചക്കറികൾക്കും അടിസ്ഥാനവില ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തമിഴ്നാട് കർഷകസംഘം നീലഗിരി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ദിവസം 10 കേന്ദ്രങ്ങളിൽ നടത്തുന്ന നിരാഹാരസമരങ്ങൾക്ക് ഇന്ന് എരുമാട്ടിൽ തുടക്കംകുറിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉടനടിയായി നടപ്പാക്കണമെന്നും കർഷകസംഘം ഈ സമരത്തിലൂടെ ആവശ്യപ്പെടുന്നു. നിരാഹാരസമരം സി.പി.എം നീലഗിരി ജില്ല സെക്രട്ടറി വി.എ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ല കമ്മിറ്റി അംഗം ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ല പ്രസിഡൻറ് എൻ. വാസു, സി.പി.എം ഏരിയ സെക്രട്ടറി കെ. രാജൻ, ഡി.എം.കെ യൂത്ത് വിങ് ജില്ല സെക്രട്ടറി നൗഫൽ, മുസ്‍ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് മുജീബ്, ചേരങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചന്ദ്രബോസ്, ഹമീദ് മാസ്റ്റർ, ഇ.പി. കുര്യാക്കോസ്, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി മണികണ്ഠൻ, ജില്ല ട്രഷറർ സുദർശൻ, എം.ബി. അലിയാർ, സെയ്തുമുഹമ്മദ്, മഹിള അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം ശാന്ത, പി.യു. പൗലോസ്, രാമദാസ് എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ല സെക്രട്ടറി എ. യോഹന്നാൻ സമാപനപ്രസംഗം നടത്തി. കർഷകസംഘം ഏരിയ സെക്രട്ടറി ടി.കെ. ഫിലിപ്പ് സ്വാഗതവും എം.എ. ഷൗക്കത്ത് നന്ദിയും പറഞ്ഞു. GDR AlKS1:ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ ഭൂപ്രശ്നം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് കർഷകസംഘം എരുമാടിൽ ആരംഭിച്ച നിരാഹാരസമരം സി.പിഎം നീലഗിരി ജില്ല സെക്രട്ടറി വി.എ. ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.