ആശുപത്രി കെട്ടിടത്തിന്റെ സീലിങ്​ അടർന്നുവീണു

മാനന്തവാടി: വയനാട്​ മെഡിക്കൽ കോളജ് പി.പി. യൂനിറ്റിന്‍റെ സീലിങ് അടർന്നുവീണു. കഴിഞ്ഞദിവസമാണ് സംഭവം. വാക്സിനും മറ്റും എടുക്കാൻ വന്നവരടക്കമുള്ളവരുടെ മേൽ സീലിങ് പതിച്ചെങ്കിലും വൻ അപകടം ഒഴിവായി. ചിലർക്ക് നിസ്സാര പരിക്കുപറ്റി. ഏതുസമയത്തും ബാക്കിഭാഗം സീലിങ്ങും താഴേക്കുപതിക്കാവുന്ന സ്ഥിതിയിലാണുള്ളത്. കോവിഡ് വാക്സിൻ യൂനിറ്റ്, കുട്ടികളുടെ ഇമ്യൂണൈസേഷൻ, പബ്ലിക് ഹെൽത്ത് പ്രോഗ്രാം തുടങ്ങിയവ പ്രവർത്തിക്കുന്നത് പി.പി യൂനിറ്റിലാണ്. നാലുമാസം മുമ്പാണ് ജില്ല ആശുപത്രി സൂപ്രണ്ട് ഓഫിസിന് മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന പി.പി യൂനിറ്റ് ഈ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. സൂപ്രണ്ട് ഓഫിസിന്റെ മുകൾ നിലയിൽ എയ്ഡ്സ് ട്രീറ്റ്മെന്റ് സെന്റർ (എ.ആർ.ടി.) ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കാലപ്പഴക്കമുള്ള കെട്ടിടത്തിലേക്ക് പി.പി യൂനിറ്റിന്റെ പ്രവർത്തനം മാറ്റിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പി.പി യൂനിറ്റിലെ അപാകതകൾ ഉടനടി പരിഹരിച്ച്​ രോഗികളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.