മിനിമം വേതനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം

ഗൂഡല്ലൂർ: സ്വകാര്യ, തേയിലത്തോട്ടം തൊഴിലാളികൾക്ക് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച 425.40 രൂപ മിനിമം വേതനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി യൂനിയന്റെ ആഭിമുഖ്യത്തിൽ കുന്നൂരിൽ തോട്ടംതൊഴിലാളികൾ പ്രകടനം നടത്തി. തോട്ടം തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി രാമസാമി അധ്യക്ഷത വഹിച്ചു. പ്ലാന്റേഷൻ ലേബർ അസോസിയേഷൻ ജനറൽ സെക്രട്ടറി ബോജരാജ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം. ആറുമുഖം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കോത്തഗിരി ഏരിയ കമ്മിറ്റി സെക്രട്ടറി ബെനഡിക്ട്, കുന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറി സെൽവരാജ്, പ്ലാന്റേഷൻ കമ്മിറ്റി ചെയർമാന്മാരായ മനോകരൻ, പ്രദീപ്, രാജേന്ദ്രൻ, അണ്ണാതുറൈ, വിശ്വനാഥൻ, മാണിക്കവാസകം, പന്നീർസെൽവം, സെൽവരാജ്, ധർമലിംഗം, റോബർട്ട്, കെന്നഡി, തോട്ടം തൊഴിലാളി യൂനിയൻ സെക്രട്ടറി(എ.ഐ.ടി.യു.സി) മുഹമ്മദ് ഗനി, ജില്ല സെക്രട്ടറി മൂർത്തി, ട്രാൻസ്‌പോർട്ട് യൂനിയൻ ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം, ടെലികമ്യൂണിക്കേഷൻസ് വർക്കേഴ്‌സ് യൂനിയൻ പ്രസിഡൻറ് രംഗൻ, എൻ.ജി.ഒ യൂനിയൻ നേതാക്കളായ രാജു, കിഷോർ എന്നിവരുൾപ്പെടെ അഞ്ഞൂറിലധികം സ്ത്രീകളും തോട്ടംതൊഴിലാളികളും പങ്കെടുത്തു. GDR WORKERS1:കുറഞ്ഞ വേതനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി യൂനിയൻ നേതൃത്വത്തിൽ തോട്ടംതൊഴിലാളികൾ കുന്നൂരിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.