സ്കൂൾ കെട്ടിടം തുറന്നുകൊടുക്കാനാവശ്യപ്പെട്ട് പി.ടി.എ യോഗം ഗൂഡല്ലൂർ: പന്തല്ലൂർ മാങ്കോറഞ്ച് പഞ്ചായത്ത് യൂനിയൻ പ്രൈമറി സ്കൂളിന് കൂടുതൽ കെട്ടിടം നിർമിച്ചത് ഉടൻ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ യോഗം ചേർന്നു. ക്ലാസ് മുറികൾ തുറന്നുകൊടുക്കാത്തതു മൂലം വിദ്യാർഥികൾക്ക് തുറസ്സായ സ്ഥലത്തിരുന്ന് പഠിക്കേണ്ട അവസ്ഥയാണുള്ളത് -യോഗം ചൂണ്ടിക്കാട്ടി. 1959ൽ പന്തല്ലൂരിനടുത്തുള്ള മാങ്കോറഞ്ച് പ്രദേശത്താണ് സർക്കാർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കൾ ചേർന്ന് പഠിക്കാൻ ആരംഭിച്ച സ്കൂൾ രണ്ട് ക്ലാസ് മുറികളോടെയാണ് പ്രവർത്തനം തുടങ്ങിയത്. വിദ്യാർഥികളുടെ എണ്ണം വർധിച്ചതോടെ കൂടുതൽ ക്ലാസ് റൂം കെട്ടിടം നിർമിക്കണമെന്ന് അധ്യാപക-രക്ഷാകർതൃ സമിതി ആവശ്യപ്പെട്ടു. 2019-20 സാമ്പത്തികവർഷത്തിൽ ഗൂഡല്ലൂർ പഞ്ചായത്ത് യൂനിയന്റെ ഫണ്ടിൽനിന്ന് രണ്ടു ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം നിർമിച്ചു. എന്നാൽ, കെട്ടിടം പഠനത്തിനായി തുറന്നുകൊടുക്കാത്തതിനാൽ സ്കൂൾവളപ്പിലെ തുറസ്സായ സ്ഥലത്തിരുന്ന് വിദ്യാർഥികൾ പഠിക്കേണ്ട ഗതികേടാണുള്ളത്. സ്കൂൾ ഭരണസമിതി പലതവണ വിദ്യാഭ്യാസ അധികൃതരെ അറിയിച്ചിട്ടും ക്ലാസ് മുറികൾ തുറന്നുകൊടുക്കാത്തത് അപലപനീയമാണ്. മഴക്കാലം തുടങ്ങുന്നതിനുമുമ്പ് പുതിയ കെട്ടിടം തുറന്നുകൊടുക്കാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യം. പി.ടി.എ പ്രസിഡൻറ് ഷൗക്കത്ത്അലി അധ്യക്ഷത വഹിച്ചു. നിഷ (സ്കൂൾ വികസന സമിതി), വാർഡ് കൗൺസിലർ ജാബിർ എന്നിവർ പങ്കെടുത്തു. GDR PTA:മാങ്കോറഞ്ച് പഞ്ചായത്ത് യൂനിയൻ പ്രൈമറി സ്കൂളിന് കൂടുതൽ കെട്ടിടം നിർമിച്ചത് ഉടൻ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ചേർന്ന പി.ടി.എ യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.