ഗൂഡല്ലൂർ: മസിനഗുഡി മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 15 കന്നുകാലികളുടെ ഉടമകൾക്കാണ് നഷ്ടപരിഹാരം വിതരണം ചെയ്തു. 10 പശുക്കൾക്ക് 5000 രൂപ വീതവും അഞ്ച് ആടിന് 1500 രൂപ വീതവുമാണ് നൽകിയത്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്, മറിയാമ്മ ഫൗണ്ടേഷൻ, അരുളഗം നേച്വർ കൺസർവേഷൻ ഓർഗനൈസേഷൻ എന്നിവയെ പ്രതിനിധീകരിച്ച് മസിനഗുഡി പഞ്ചായത്ത് കൗൺസിൽ അംഗം ഉത്തമൻ നഷ്ടപരിഹാരം വിതരണം ചെയ്തു. ഊട്ടി ഗവ.ആർട്‌സ് കോളജ് വന്യജീവി വിഭാഗത്തിലെ പ്രഫസർമാരായ മോഹനകൃഷ്ണൻ, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കഴുകൻ ഗവേഷകൻ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടിക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.