നായ്ക്കട്ടി ഭാഗത്ത് കടുവ എത്തിയതായി സൂചന

P3 lead സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ . ദേശീയ പാതയിലൂടെ കടുവ നടന്ന് പോകുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടിക്കടുവയാണെന്നും കൈക്ക് ചെറിയ പരിക്കുള്ളതായും ചിത്രത്തിൽ വ്യക്തമാണ്. റോഡരികിലൂടെ ഓടുന്ന കടുവ തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് കയറുകയാണ്. കഴിഞ്ഞ 18ന് മന്ദംകൊല്ലിയിൽ കുഴിയിൽ വീണ കടുവക്കുട്ടിയെ പിന്നീട് കുപ്പാടി കാട്ടിൽ തുറന്നു വിടുകയായിരുന്നു. ഈ കടുവ അമ്മക്കടുവയുടെ അടുത്തെത്തിയതായി വനംവകുപ്പ് പറയുമ്പോൾ അങ്ങനെ ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് കർഷക സംഘടനയായ കിഫയും മന്ദംകൊല്ലിയിലെ നാട്ടുകാരും പറയുന്നത്. അന്ന് കുഴിയിൽ വീണ കടുവയാണോ നായ്ക്കട്ടി ഭാഗത്ത് എത്തിയതെന്ന ആശങ്കയുണ്ട്. 64, ഇല്ലിച്ചുവട്, മൂലങ്കാവ് എന്നിവിടങ്ങളിലൊക്കെ ജനം ആശങ്കയിലാണ്. അതേസമയം, മന്ദംകൊല്ലിയിൽ കടുവക്കുട്ടി കുഴിയിൽ വീണ ഭാഗത്ത് അമ്മക്കടുവയുടേതെന്ന് തോന്നിക്കുന്ന മുരൾച്ച പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ വനം വകുപ്പ് കാവലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.