പോളിയോ തുള്ളിമരുന്ന് വിതരണം വനംമന്ത്രി തുടങ്ങിവെച്ചു

ഗൂഡല്ലൂർ: പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പോളിയോ തുള്ളിമരുന്ന് വിതരണം കുന്നൂർ എടപ്പള്ളി ഗവ. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വനംമന്ത്രി കെ. രാമചന്ദ്രൻ തുടങ്ങി​വെച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, സ്വകാര്യ, സർക്കാർ ആശുപത്രികൾ, അംഗൻവാടി, പ്രാഥമിക ആരോഗ്യ കേന്ദ്രം ഉൾപ്പെടെ ജില്ലയിലെ 777 കേന്ദ്രങ്ങളിൽ രാവിലെ ഏഴു മുതൽ അഞ്ചു വരെ തുള്ളിമരുന്ന് വിതരണം നടന്നു. ആരോഗ്യവകുപ്പ്, അംഗൻവാടി ജീവനക്കാർ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ ഒരു ക്യാമ്പിൽ നാലുപേർ എന്ന തോതിൽ 3203 പേർ തുള്ളി മരുന്ന് വിതരണ ജോലിയിൽ വ്യാപൃതരായി. ജില്ല ആരോഗ്യവകുപ്പ് ജോ. ഡയറക്ടർ ഡോ. ബാലുചാമി, പഞ്ചായത്ത് യൂനിയൻ ചെയർമാൻ സുനിതാ നെഹ്റു, തഹ്സിൽദാർ ശിവകുമാർ, ബി.ഡി.ഒമാരായ ജനാർദനൻ, ചന്ദ്രശേഖർ, ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഹാജിറബീഗം ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR POLIO:കുന്നൂർ എടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുന്ന വനംമന്ത്രി കെ. രാമചന്ദ്രൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.