22 ജീവനക്കാരെ മാനന്തവാടിയിലേക്ക് മാറ്റി മാനന്തവാടി: കെ.എസ്.ആർ.ടി.സി വർക്ഷോപ്പുകൾ ജില്ലയിൽ ഒന്നാക്കി വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൽപറ്റയിലെ വർക്ഷോപ്പിന്റെ പ്രവർത്തനം ശനിയാഴ്ച മുതൽ നിർത്തലാക്കി. അവിടെയുള്ള 22 മെക്കാനിക്കൽ ജീവനക്കാരെ മാനന്തവാടി വർക്ഷോപ്പിലേക്ക് മാറ്റി നിയമിച്ചു. ബസ് ചെക്കിങ്ങിനായി നാമമാത്രമായ ജീവനക്കാർ മാത്രമെ കൽപറ്റയിൽ ഉണ്ടാകൂ. ഒരു ജില്ലയിൽ ഒരു വർക്ഷോപ്പ് മതിയെന്നാണ് മാനേജ്മൻെറ് നിലപാട്. എന്നാൽ, ബസുകൾ കൂടുതലുള്ള ജില്ലകളിൽ ഒന്നിൽ കൂടുതലാകാം. ഇതനുസരിച്ച് സുൽത്താൻ ബത്തേരിയിലെ വർക്ഷോപ്പ് നിലനിൽക്കും. ഇതോടെ ബ്രേക്ക്, അപകടം മൂലമുള്ള കേടുപാടുകൾ എന്നിവക്ക് കൽപറ്റയിലെ ബസുകൾ മാനന്തവാടിയിൽ എത്തിക്കേണ്ടി വരും. ഇത് കൽപറ്റ ഡിപ്പോയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കും. ജില്ലയിൽ 200ഓളം കെ.എസ്.ആർ.ടി.സി ബസുകളാണ് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.