ഗൂഡല്ലൂർ: കർണാടകയിൽ ഹിജാബ് വിലക്കിയ ചില കോളജ് അധികൃതരുടെ നടപടി ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന വ്യക്തിനിയമങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും നിരന്തരം വിവാദങ്ങളുണ്ടാക്കി മുസ്‍ലിം സമുദായത്തെ കൂടുതൽ അരികുവത്കരിക്കാനുള്ള ശ്രമമാണെന്നും സമസ്ത ഓർഗനൈസർ പി.സി. ഉമർ മൗലവി വയനാട് പറഞ്ഞു. സമസ്ത കേരള ജംഇയ്യതുൽ ഖുത്വബാ നീലഗിരി ജില്ല കൗൺസിലിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൗൺസിൽ മീറ്റ് സമസ്ത ജില്ല പ്രസിഡന്റ് ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജംഇയ്യതുൽ ഖുത്വബാ ജില്ല പ്രസിഡൻറ് വി.പി. ഹനീഫ ദാരിമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈദലവി റഹ്മാനി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സമസ്ത ജില്ല സെകട്ടറി പി.കെ. മുഹമ്മദലി ബാഖവി, ട്രഷറർ എം. മൊയ്തീൻ കുട്ടി റഹ്മാനി, ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല സെക്രട്ടറി എ.എം. ശരീഫ് ദാരിമി, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് കെ. അബൂബക്കർ ബാഖവി, എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ഹനീഫ ഫൈസി, സെക്രട്ടറി അൻവർ ദാരിമി, വർക്കിങ് സെക്രട്ടറി നൗഫൽ ദാരിമി എന്നിവർ സംസാരിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഖുത്വബാ നീലഗിരി ജില്ല ഭാരവാഹികളായി സൈദലവി റഹ്മാനി (പ്രസി.), അസീസ് ഫൈസി എരുമാട്, ഫൈസൽ ഫൈസി ദേവാല, റസാഖ് യമാനി പാട്ടവയൽ (വൈസ് പ്രസി.), ജമാലുദ്ദീൻ ഫൈസി ഗൂഡല്ലൂർ (ജന. സെക്ര.), ഫദ്‍ലുറഹ്മാൻ ദാരിമി എല്ലമല (വർക്കിങ് സെക്ര.), അൻവർ ദാരിമി ചെമ്പാല, ഹുസൈൻ ഫൈസി ബിദർക്കാട്, ശിഹാബുദ്ദീൻ വാഫി ചേരമ്പാടി (സെക്ര.), ഹനീഫ ദാരിമി ചെവിടിപ്പേട്ട (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. മെംബർമാരായി ഇമ്പിച്ചിക്കോയ തങ്ങൾ, പി.കെ.എം. ബാഖവി, എം. മൊയ്തീൻ കുട്ടി റഹ് മാനി, കെ. അബൂബക്കർ ബാഖവി, എ.എം. ശരീഫ് ദാരിമി, അൻവർ സാദത്ത് ബാഖവി, ഹനീഫ ഫൈസി, ഫിറോസ് ഫൈസി, റസാഖ് അൻവരി, മൊയ്തീൻ ഫൈസി, ഹംസ ലത്വീഫി എന്നിവരെയും തിരഞ്ഞെടുത്തു. പി.സി. ഉമർ മൗലവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സൈദലവി റഹ്മാനി സ്വാഗതവും ജമാലുദ്ദീൻ ഫൈസി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.