നെല്ലിയാളത്തും ദേവർഷോലയിലും കൂടുതൽ പോളിങ്

ഗൂഡല്ലൂർ: ശനിയാഴ്ച നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഗൂഡല്ലൂർ നിയമസഭ മണ്ഡലത്തിലെ നെല്ലിയാളം നഗരസഭയിയിൽ 64.23 ശതമാനവും ദേവർഷോല പഞ്ചായത്തിൽ 70 ശതമാനവുമാണ് പോളിങ്​ നടന്നത്. ഗൂഡല്ലൂർ നിയമസഭ മണ്ഡലത്തിൽ ഗൂഡല്ലൂർ, നെല്ലിയാളം എന്നീ രണ്ടു നഗരസഭകളും ദേവർഷോല നടുവട്ടം, ഓവാലി എന്നീ മൂന്ന്​ ടൗൺ പഞ്ചായത്തുകളും ഗൂഡല്ലൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലായി ശ്രീമധുര, മസിനഗുഡി, മുതുമല, നെലക്കോട്ട, ചേരങ്കോട് എന്നീ അഞ്ചു ഗ്രാമപഞ്ചായത്തുകളുമാണുള്ളത്​. ഗ്രാമപഞ്ചായത്തുകൾക്ക് 2020 ജനുവരിയിൽ തെരഞ്ഞെടുപ്പ് നടന്ന് ഭരണസമിതി നിലവിൽ വന്നു രണ്ടു വർഷം കഴിഞ്ഞു. അതേസമയം കോർപറേഷൻ, മുനിസിപ്പൽ, ടൗൺ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് കോടതിയിൽ ചോദ്യം ചെയ്തതിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. ഗൂഡല്ലൂർ അസംബ്ലിയിൽ ഗൂഡല്ലൂർ, നെല്ലിയാളവുമാണ് നഗരസഭകൾ. ടൗൺ പഞ്ചായത്തുകളായ ദേവർഷോല, ഓവാലി, നടുവട്ടം എന്നിവയിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. നെല്ലിയാളം നഗരസഭയിൽ ആകെയുള്ള 33,694 വോട്ടർമാരിൽ 10,811പുരുഷന്മാരും 10,832 സ്ത്രീകൾ അടക്കം 21,643 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെ പോളിങ് 64.23 ശതമാനം. 21 വാർഡുകളിൽ 84 സ്ഥാനാർഥികളും മത്സരിച്ചിരുന്നു. ഗൂഡല്ലൂരിലെ 21 വാർഡിലേക്ക് 116 സ്ഥാനാർഥികളാണ് മത്സരിച്ചത്. ആകെയുള്ള 40,078 വോട്ടർമാരിൽ 12,316 പുരുഷന്മാരും 12,837 സ്ത്രീകൾ അടക്കം 25,153 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 63 ശതമാനം പോളിങ്​ രേഖപ്പെടുത്തി. ഓവാലി പഞ്ചായത്തിലെ 18 വാർഡിലേക്ക് 60 സ്ഥാനാർഥികളാണ് മത്സരിച്ചത്. ആകെയുള്ള 16,061 വോട്ടർമാരിൽ 9,805 പേർ വോട്ട് രേഖപ്പെടുത്തി. 4,817 പുരുഷന്മാരും 4,988 സ്ത്രീകളും വോട്ട് രേഖപ്പെടുത്തിയപ്പോൾ ആകെ പോളിങ് 61 ശതമാനം.ദേവർഷോല പഞ്ചായത്തിലെ 18 വാർഡിലേക്ക് 24 പോളിങ്​ സ്റ്റേഷനുകളാണ് ഒരുക്കിയത്. ആകെയുള്ള 18,781 വോട്ടർമാരിൽ 13,114 പേർ വോട്ട്​ രേഖപ്പെടുത്തി. 70 ശതമാനം പോളിങ്​. 6,359 പുരുഷന്മാരും 6,755 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. നടുവട്ടം പഞ്ചായത്തിലെ 15 വാർഡുകളിലേക്ക് 43 സ്ഥാനാർഥികളാണ് മത്സരിച്ചത്. ആകെയുള്ള 6,947 വോട്ടർമാരിൽ 2,367 പുരുഷന്മാരും 2,231 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. 66 ശതമാനം പോളിങ് രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.