പൂക്കോട് കാർ കത്തിനശിച്ചു

വൈത്തിരി: പൂക്കോട് നരിക്കോട് മുക്കിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ആളപായമില്ല. സുഗന്ധഗിരി മേലെ റോഡിൽ താമസിക്കുന്ന അശോകൻ ഹൗസിൽ ബാബുവി‍ന്റെ മാരുതി 800 കാറിനാണ് വീട്ടിൽനിന്ന്​ പുറപ്പെട്ട്​ അൽപദൂരം കഴിഞ്ഞപ്പോഴേക്കും തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട ഡ്രൈവർ ഇറങ്ങിയതോടെ കാറിന്​ മൊത്തം തീപിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന്​ സംശയിക്കുന്നു. സ്റ്റേഷൻ ഓഫിസർ ടി.പി. ജോമിയുടെ നേതൃത്വത്തിൽ കൽപറ്റ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. കാർ പൂർണമായും കത്തിനശിച്ചു. SUNWDL15 പൂക്കോട് കത്തിനശിച്ച കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.