മുണ്ടിനീര്​ പ്രതിരോധ ബോധവത്​കരണം

കൽപറ്റ: മുണ്ടിനീര് എന്ന വൈറസ് രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കണമെന്ന് ആഹ്വാനംചെയ്ത് കണിയാമ്പറ്റ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 'റോള്‍പ്ലേ' അരങ്ങേറി. ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും ആഭിമുഖ്യത്തില്‍, കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട എം.എല്‍.എസ്.പി നഴ്‌സുമാരാണ് കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകുന്ന രീതിയില്‍ രോഗത്തെക്കുറിച്ച് അവബോധം നല്‍കിയത്. പ്ലക്കാര്‍ഡുകളും ലഘുവിവരണങ്ങളുമൊക്കെയായി നഴ്‌സുമാര്‍ കുട്ടികളിലേക്കിറങ്ങി. മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ഗ്രന്ഥികളെ ബാധിക്കുന്നു. രോഗം ബാധിച്ചവരില്‍ അണുബാധയുണ്ടായശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. അഞ്ചു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ ഇരുവശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടും. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്റ്റേറ്റ് എന്നീ ശരീരഭാഗങ്ങളെ ബാധിക്കും. തലച്ചോറിനെ ബാധിച്ചാല്‍ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണകാരണമായേക്കാം. അസുഖബാധിതര്‍ പൂര്‍ണമായും മാറുന്നതുവരെ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികള്‍ സ്‌കൂളില്‍ പോകരുത്. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുമുക്തമാക്കുക തുടങ്ങിയ സന്ദേശങ്ങള്‍ റോള്‍പ്ലേയിലൂടെ കുട്ടികളിലെത്തി. എം.എല്‍.എസ്.പി നഴ്‌സുമാരായ ടി.പി. പ്രീത, ജോഷിത ജോസഫ്, ഏബിള്‍ സി. ജോര്‍ജ്, പ്രത്യുഷ പ്രസന്നന്‍, എന്‍.കെ. ശ്രീനന്ദ, സുറുമി, വിനീഷ, ലൂന എന്നിവരാണ് റോള്‍പ്ലേയില്‍ അണിനിരന്നത്. വരദൂര്‍ പി.എച്ച്‌.സി അസി. സര്‍ജന്‍ ഡോ. അലോക്, ജെ.എച്ച്‌.ഐ നിഷ ബാലചന്ദ്രന്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. SUNWDL7 കണിയാമ്പറ്റ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന മുണ്ടിനീര്​ പ്രതിരോധ ബോധവത്​കരണ പരിപാടിയിൽനിന്ന്​ ജൂനിയർ ക്രിക്കറ്റ് ലീഗ് കൽപറ്റ: ജില്ല ക്രിക്കറ്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജൂനിയർ ക്രിക്കറ്റ് ലീഗ് ഡബ്ല്യു.എം.ഒ കോളജ് ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലയിലെ പത്തോളം ക്രിക്കറ്റ് ക്ലബുകൾ പങ്കെടുക്കുന്നുണ്ട്​. ഇന്ത്യൻ വുമൺ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ഇൻസ്റ്റഗ്രാം വഴി പ്രശസ്തയായ ആറുവയസ്സുള്ള മെഹക് ഫാത്തിമ ക്രിക്കറ്റ് നെറ്റ്സ് ഉദ്‌ഘാടനം ചെയ്തു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബ്രിജേഷ്, ജോ. സെക്രട്ടറി നൂർഷ, ട്രഷറർ രാജൻ പുല്ലൂർ, അസി. സെക്രട്ടറി രാധാകൃഷ്ണൻ, മെംബർ ഷാനവാസ്, ഇന്ത്യ ചലഞ്ചർ ട്രോഫി താരം സജ്ന സജീവൻ, കെ.സി.എ കോച്ച്​ ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു. SUNWDL10 ജൂനിയർ ക്രിക്കറ്റ് ലീഗ് ഡബ്ല്യു.എം.ഒ കോളജ് ഗ്രൗണ്ടിൽ ആറുവയസ്സുകാരി മെഹക് ഫാത്തിമ ഉദ്​ഘാടനം ചെയ്യുന്നു attn: മൂന്ന്​ ഫോട്ടോകളും ഒരു ബോക്സിൽ നൽകുക. വാർത്തയില്ല. ഫോട്ടോയും കാപ്​ഷനും മാത്രം. SUNWDL4 സ്വരാജ് ട്രോഫി മീനങ്ങാടി പഞ്ചായത്തിന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നൽകുന്നു SUNWDL5 സ്വരാജ് ട്രോഫി തരിയോട് പഞ്ചായത്തിന് അഡ്വ. ടി സിദ്ദീഖ് എം.എൽ.എ കൈമാറുന്നു SUNWDL6 മഹാത്മാ പുരസ്കാരം പൊഴുതന പഞ്ചായത്തിന് ജില്ല കലക്ടർ എ. ഗീത സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.