വയനാടിനെ ആസ്വദിച്ച്​​ ഉലകംചുറ്റും ജർമൻ കുടുംബം

വൈത്തിരി: മെഴ്‌സിഡസ് കാരവനിൽ ഉലകം ചുറ്റുന്ന ജർമൻ കുടുംബം വിനോദ സഞ്ചാരത്തിന് വയനാട് ജില്ലയിലുമെത്തി. ജർമനിയിലെ ബവേറിയ ഗാബെല്ലോഹി സ്വദേശികളായ ടോർബനും ഭാര്യ മിച്ചിയുമാണ് മക്കളായ റോമി, മേച്ചി എന്നിവരോടൊപ്പം ലോകം ചുറ്റുന്നത്. പഴയ മെഴ്സിഡസ് 911 മിലിറ്ററി ട്രക്കാണ് താമസിച്ചു യാത്രചെയ്യാവുന്ന വിധം രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നത്. ഒരാഴ്ച മുമ്പാണ് ഇവർ കേരളത്തിലെത്തിയത്. ശനിയാഴ്ച വായനാട്ടിലെത്തിയ ഇവർ മേപ്പാടിയിലെ ചെമ്പ്ര പീക് ബംഗ്ലാവിലാണ് താമസിച്ചത്. കേരള യാത്രക്കിടെ ടൂറിസം മന്ത്രി മുഹമ്മദ്​ റിയാസുമായി വിഡിയോ കാൾ വഴി ബന്ധപ്പെടുകയും ചെയ്തിരുന്നു. കോവളം, മൂന്നാർ, കോഴിക്കോട് എന്നിവിടങ്ങളിൽ കറങ്ങിയ ശേഷമാണു കുടുംബം ചുരം കയറിയത്. ഇവർക്ക് കൂട്ടായി മൂന്നാർ സ്വദേശികളായ രണ്ടു പേരും യാത്രയിലുണ്ട്. സോഫ്റ്റ്​വെയർ എൻജിനീയറായ ടോർബനും എഴുത്തുകാരിയായ മിച്ചിയും 12 വർഷം മുമ്പാണ് ജർമനിയിൽനിന്നും യാത്ര തുടങ്ങിയത്. കോവിഡ് വ്യാപനം മൂലം യാത്ര മുടങ്ങി തിരിച്ചുപോയ ശേഷം ഒരിടവേളക്ക് ശേഷമാണു വീണ്ടും യാത്ര തുടങ്ങിയത്. ഇസ്രായേൽ, ഫലസ്തീൻ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ വഴിയാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽനിന്നും നേപ്പാളിലേക്കാണ്​ പോവുക. പ്രതിസന്ധികളൊന്നുമില്ലെങ്കിൽ രണ്ടുവർഷംകൊണ്ട് യാത്ര പൂർത്തീകരിക്കുകമാണ്​ ഇവരുടെ ലക്ഷ്യം. എട്ടു വയസ്സുകാരി റോമിയും ആറു​ വയസ്സുകാരൻ മേച്ചിയും സന്തോഷവാന്മാരായി കൂടെയുണ്ട്. മിക്കി ഇതിനിടെ ജർമൻ ഭാഷയിൽ രണ്ടു പുസ്തകങ്ങൾ രചിച്ചു. ഇവ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തിട്ടുണ്ട്. 'പ്രകൃതിയെ സംരക്ഷിക്കുക' എന്ന സന്ദേശമാണ് ഇന്നത്തെ തലമുറയോട് ടോർബനു പറയാനുള്ളത്. ഞായറാഴ്ച ഇവർ ഊട്ടിയിലേക്ക് തിരിച്ചു. വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികളും കേരള ടൂറിസം ഉദ്യോഗസ്ഥരും ചേർന്ന് ജർമൻ യാത്രികർക്ക് വയനാടി‍ൻെറ ഓർമക്കായി ഉപഹാരം സമ്മാനിച്ചു. കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത്, ഇൻഫർമേഷൻ ഓഫിസർ വി. മുഹമ്മദ് സലിം, ഡബ്ല്യു.ടി.എ പ്രസിഡന്‍റ്​ കെ.പി. സെയ്ത് അലവി, ട്രഷറർ സൈഫ് വൈത്തിരി, ഭാരവാഹികളായ മനോജ്, മുനീർ, പ്രബിത സാലു എന്നിവർ സംബന്ധിച്ചു. SUNWDL14 ജില്ലയിലെത്തിയ കാരവനിൽ ലോകം ചുറ്റുന്ന ജർമൻ കുടുംബത്തിന്​ ഡബ്ല്യു.ടി.എ പ്രസിഡന്‍റ്​ കെ.പി. സെയ്ത് അലവി ഉപഹാരം സമ്മാനിക്കുന്നു ജില്ലയില്‍ 296 പേര്‍ക്കുകൂടി കോവിഡ് കൽപറ്റ: ജില്ലയില്‍ ഞായറാഴ്ച 296 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 424 പേര്‍ രോഗമുക്തി നേടി. രണ്ട്​ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 296 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,65,930 ആയി.1,62,335 പേര്‍ രോഗമുക്തരായി. നിലവില്‍ 2410 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2304 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 900 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 285 പേര്‍ ഉള്‍പ്പെടെ ആകെ 2410 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍നിന്ന് 392 സാമ്പിളുകള്‍ ഞായറാഴ്​ പരിശോധനക്ക് അയച്ചു. 2.75 കിലോ കഞ്ചാവ് പിടികൂടി പ്രതി ഓടി രക്ഷപെട്ടു മേപ്പാടി: വിൽപനക്കായി സൂക്ഷിച്ചിരുന്ന 2.750 കിലോ കഞ്ചാവും കഞ്ചാവ് വിറ്റ് കിട്ടിയതെന്ന് കരുതുന്ന 27,000 രൂപയും കൽപറ്റ എക്സൈസ് അധികൃതർ പിടികൂടി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ മലപ്പുറം തിരുർ പുത്തൂർ മലയിൽ അലി സിദ്ദീഖ്​ മേപ്പാടി ഓടത്തോടുള്ള ഭാര്യ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും പണവുമാണ്​ പിടികൂടിയത്​. എക്സൈസ് സംഘം റെയ്ഡിനെത്തുന്നതിനു മുമ്പായി പ്രതി ഓടി രക്ഷപ്പെട്ടതിനാൽ പിടികൂടാനായില്ല. കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.പി. അനൂപ്, പ്രിവന്‍റിവ് ഓഫിസർ അബ്ദുൽ സലീം, സി.ഇ.ഒ ശ്രീജ മോൾ, അനന്തു, രാജേഷ്, സുനിൽകുമാർ, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. വിദേശമദ്യം പിടികൂടി കൽപറ്റ: കാരാപ്പുഴ ഡാം ഭാഗത്തുവെച്ച് മതിയായ രേഖകളില്ലാതെ ഓട്ടോയിൽ കടത്തുകയായിരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. മദ്യം കടത്തിയ, സുൽത്താൻ ബത്തേരി തോമാട്ടുചാൽ കൂട്ടാല കെ.വി. ഷോബിഷിനെയും (39) അമ്പലവയൽ തൈലോത്തു വീട്ടിൽ ടി.ആർ. രാജേഷിനെയും കൽപറ്റ എക്സൈസ് ഇൻസ്‌പെക്ടർ പി. ബാബുരാജും സംഘവും അറസ്റ്റ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.