മുതുമല തെപ്പക്കാട്ടിലെ ഇരുമ്പുപാലം പൊളിച്ചു നീക്കി.

മുതുമല തെപ്പക്കാട്ടിലെ ഇരുമ്പുപാലം പൊളിച്ചു നീക്കി ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതം തെപ്പക്കാട്ടിലെ ബ്രിട്ടീഷുകാർ നിർമിച്ച ഇരുമ്പുപാലം പൊളിച്ചു നീക്കി. മായാർ പുഴക്ക് കുറുകെ തെപ്പക്കാട്- മസിനഗുഡി - മായാർ -സിങ്കാര ഭാഗങ്ങളെ ബന്ധിക്കാനാണ് ബ്രിട്ടീഷുകാരുടെ കാലത്ത് ഇരുമ്പുപാലം നിർമിച്ചത്. പിന്നീട് ഊട്ടിയിലേക്ക് പോകാൻ കല്ലട്ടി ചുരവും നിർമിച്ചു. ശിങ്കാര, മായാർ ഭാഗങ്ങളിലെ വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളിലേക്കുള്ള സാമഗ്രികൾ എത്തിക്കാനാണ് ബ്രിട്ടീഷുകാർ പാലം നിർമിച്ചത്. വലിയ യന്ത്രങ്ങൾ കയറ്റിക്കൊണ്ട് ഇരുമ്പുപാലത്തിലൂടെ പോകാൻ കഴിയാതെ വന്നതോടെ ലോക്ഹൗസ് ഭാഗത്തുകൂടെ താൽക്കാലിക പാതയും ഒരുക്കിയിരുന്നു. കാലപ്പഴക്കംമൂലം ഇരുമ്പുപാലം ഭീഷണി നേരിട്ടിരുന്നു. വനംവകുപ്പ് തടസ്സവാദങ്ങൾമൂലം പാലം പുതുക്കി പണിയുന്നത് നീണ്ടുപോവുകയായിരുന്നു. വീതികുറഞ്ഞ ഇരുമ്പു പാലത്തിലൂടെ ഒരു വാഹനം മാത്രമേ കടന്നു പോകാൻ കഴിയുമായിരുന്നുള്ളൂ. വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ലഭിച്ചതോടെ രണ്ടുകോടി രൂപയിലാണ് ഇപ്പോൾ പാലം പുതുക്കി പ്പണിയുന്നത്. പൊതുമരാമത്ത് വകുപ്പ് പണികൾ ആരംഭിച്ചു. മസിനഗുഡി ഭാഗത്തേക്കും തിരിച്ചും താൽക്കാലിക പാതയായി ലോക്ഹൗസ് ഭാഗത്തുള്ള പഴയ പാത താൽക്കാലികമായി ഉപയോഗിക്കുകയാണ്. കേരളം, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾ കല്ലട്ടിചുരം വഴി ഊട്ടിയിലേക്ക് തെപ്പക്കാട് ഇരുമ്പുപാലം കടന്നു വേണം പോകാൻ. GDR WORK: തെപ്പക്കാട്-മസിനഗുഡി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന മായാർ പുഴക്ക് കുറുകെയുള്ള ഇരുമ്പുപാലം പൊളിച്ചു നീക്കിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.