പത്രിക സമർപ്പിച്ചത് 102 പേർ ഗൂഡല്ലൂർ: 19ന് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ നഗരസഭ, ടൗൺ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി നീലഗിരി ജില്ലയിലെ നാല് നഗരസഭകളിലും 11 ടൗൺ പഞ്ചായത്തുകളിലേക്കുമായി മത്സരിക്കാനുള്ള സ്ഥാനാർഥികൾ ഇതുവരെ 102 പേർ മാത്രമാണ് പത്രിക സമർപ്പിച്ചത്. മൂന്ന് ദിവസത്തെ പത്രിക സമർപ്പണത്തിൽ ഗൂഡല്ലൂർ ഉൾപ്പെടെ നാല് നഗരസഭകളിലേക്ക് സ്വതന്ത്രന്മാർ അടക്കം ഏഴ് പേർ മാത്രമാണ് ഫെബ്രുവരി ഒന്നിന് പത്രിക സമർപ്പിച്ചത്. അന്ന് ടൗൺ പഞ്ചായത്തുകളിലേക്ക് ഒരാൾപോലും പത്രിക സമർപ്പിച്ചില്ല. ഫെബ്രുവരി രണ്ടിന് ഊട്ടി-33, കുന്നൂര് -7, ഗൂഡല്ലൂര് -5, നെല്ലിയാളം-6 ഉൾപ്പെടെ 51 പേരും ടൗൺ പഞ്ചായത്തുകളിൽ അധികരട്ടി-2, ബിക്കട്ടി- 8, ദേവർഷോല-2, ഉളിക്കൽ-3, ജഗദള-4, കേത്തി-12, കീഴ് കുന്ത-1, കോത്തഗിരി-5, നടുവട്ടം-2, ഓവാലി-3, ഷോളൂർ-2 ഉൾപ്പെടെ 44 പേരുമാണ് ബുധനാഴ്ച പത്രിക സമർപ്പിച്ചത്. ഫെബ്രുവരി അഞ്ചിനാണ് സൂക്ഷ്മപരിശോധന. ഏഴിന് പിൻവലിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.