ചികിത്സ സഹായം തേടുന്നു

മാനന്തവാടി: മുനിസിപ്പാലിറ്റിയിലെ കുഴിനിലം താന്നിയാറ്റ ഒമ്പതേടത്തിൽ ശിവദാസന്റെ ചികിത്സ സഹായത്തിനായി കമ്മിറ്റി രൂപവത്കരിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷിക്കാരായ മകളടക്കമുള്ള കുടുംബത്തിന്റെ അത്താണിയായ ശിവദാസൻ സാമ്പത്തികമായി പ്രയാസത്തിലാണ്. ഇതിനിടയിൽ അർബുദബാധിതനായി എം.വി.ആർ കാൻസർ സെന്ററിൽ ചികിത്സയിലാണ്. തുടർ ചികിത്സക്കായി ആറുലക്ഷം രൂപ കൂടി കണ്ടെത്തണം. ഈ സാഹചര്യത്തിലാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ ചികിത്സ ധനസമാഹരണത്തിനായി കമ്മിറ്റി രൂപവത്കരിച്ചത്. ഇതിനായി കേരള ഗ്രാമീൺ ബാങ്കിൽ 40476101060285 ആയി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ നഗരസഭ കൗൺസിലർ ലേഖ രാജീവൻ, എ.വി. മാത്യു, എ. രാജീവൻ എന്നിവർ പ​ങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.