കൽപറ്റ: പഠനം ഓൺലൈൻ ആയതോടെ സൈബർ കെണികളിൽ അകപ്പെടുന്നവരുടെ എണ്ണം വർധിച്ചതിനാൽ പ്രതിരോധത്തിനായി 'ഡിജിറ്റൽ സേഫ്' പദ്ധതിയുമായി എസ്.പി.സി (സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്) രംഗത്ത്. ഇതിന്‍റെ ഭാഗമായി അന്താരാഷ്ട്ര സംഘടനയായ യൂനിസെഫ്, ചിൽഡ്രൻ ആൻഡ് പൊലീസ് എന്നിവയുടെ സഹകരണത്തോടെ രക്ഷിതാക്കൾക്ക് ഡിജിറ്റൽ ബോധവത്കരണ ക്ലാസ് ആരംഭിച്ചു. ഡിജിറ്റൽ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ പഠിച്ച് അതിൽനിന്ന് കുട്ടികളെ കെണിയിൽ വീഴ്ത്താൻ സാധ്യതയുള്ള 11 വിഷയങ്ങളെ മനഃശാസ്‌ത്രപരം, സാങ്കേതികം, നിയമപരം എന്നിങ്ങനെ തിരിച്ചാണ് രക്ഷിതാക്കൾക്ക് അവബോധം നൽകുന്നത്. കുട്ടികളിൽ പലരും ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായി മാറുന്നത് പഠന പിന്നാക്കാവസ്ഥയിലേക്കും മാനസികപ്രശ്നങ്ങളിലേക്കും ആത്മഹത്യയിലേക്കുംവരെ നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗെയിം കളിച്ചതുവഴി ബാങ്ക് ഡീറ്റെയിൽസും കാർഡ് വിവരങ്ങളും ഷെയർ ചെയ്യപ്പെടാൻ കുട്ടികൾ നിർബന്ധിതരാവുകയും നിരവധി രക്ഷിതാക്കളുടെ അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ നഷ്ടമാകുന്ന കേസുകൾ ഉണ്ടാകുകയും ചെയ്തു. സൗഹൃദം നടിച്ചുവരുന്നവർക്ക് ഫോട്ടോ അയച്ചുനൽകുകയും ആ ഫോട്ടോ മോർഫ് ചെയ്തു ഭയപ്പെടുത്തി ഇരയാക്കുന്ന കേസുകളുമുണ്ട്. ഡി-സേഫ് (ഡിജിറ്റൽ സേഫ്) പദ്ധതിയുടെ ഭാഗമായി ജില്ലയിൽ എട്ടു ഘട്ടങ്ങളിലായി 1800 രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകി. എസ്.പി.സി ജില്ല നോഡൽ ഓഫിസറും നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയുമായ വി. രജികുമാർ ഉദ്ഘാടനം ചെയ്തു. എ.ഡി.എൻ.ഒ വി.വി. ഷാജൻ പദ്ധതി വിശദീകരിച്ചു. പയ്യമ്പള്ളി സെന്‍റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സജിൻ ജോസ്, പിണങ്ങോട് സ്കൂൾ അധ്യാപകൻ ടി. സുലൈമാൻ, മുട്ടിൽ സ്കൂൾ അധ്യാപകൻ ജൗഹർ എന്നിവർ ക്ലാസെടുത്തു. യാത്രയയപ്പ് കൽപറ്റ: സർവിസിൽനിന്ന് വിരമിച്ച തൊണ്ടർനാട് കൃഷിഭവനിലെ അസി. കൃഷി ഓഫിസർ വി.വി. ശ്രീകുമാറിന് അഗ്രികൾചറൽ അസിസ്റ്റന്റ്സ് അസോസിയേഷൻ കേരള ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ല പ്രസിഡന്‍റ് വി. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.കെ. വൈശാഖ്, പി.എ. സിന്ധു, കെ.എസ്. ശിവദാസൻ, സി.വി. മുരളീധരൻ, കെ.വി. രജി, ഷിബു ജി. സ്കറിയ, പ്രിൻസ് തോമസ്, വി. അഷ്റഫ്, എം.വി. ലത്തീഫ്, കെ. വിനോദ് പോൾ, സി.എസ്. രതീഷ്, കൃഷി ഓഫിസർമാരായ കെ.ജി. സുനിൽ, ടി.പി. പൗലോസ്, വി. ജയരാജ് എന്നിവർ സംസാരിച്ചു. WEDWDL9 വി.വി. ശ്രീകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.