മാനന്തവാടി: നാട്ടുവൈദ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പട്ടികവർഗ വൈദ്യന്മാർക്കുവേണ്ടി സർക്കാർ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് എടത്തനയിൽ നിർമിച്ച കെട്ടിടം ഉപയോഗിക്കാതെ നശിക്കുന്നു. വൈദ്യന്മാരാകട്ടെ സൗകര്യം ലഭിക്കാതെ പെരുവഴിയിലായ അവസ്ഥയിലും. രണ്ടു വർഷം മുമ്പാണ് എടത്തനയിൽ കിർത്താഡ്സിന്റെ സഹായത്തോടെ പട്ടികവർഗ വികസന വകുപ്പ് 20 ലക്ഷം രൂപ ചെലവിട്ട് കെട്ടിടം നിർമിച്ചത്. പട്ടികവർഗ വിഭാഗത്തിലെ വൈദ്യന്മാരുടെ ചികിത്സരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടനിർമാണം. വൈദ്യന്മാർക്ക് ഇവിടെ ചികിത്സ നടത്താനുള്ള സൗകര്യം ഒരുക്കി നൽകുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ, നിർമാണം പൂർത്തീകരിച്ച് ഏറെ കഴിഞ്ഞിട്ടും പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടിടം വൈദ്യുതീകരിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് അധികൃതർ വൈദ്യന്മാരെ അറിയിച്ചെങ്കിലും അതുണ്ടായില്ല. ചുറ്റും കാടുപിടിച്ച് ജനൽചില്ലുകൾ പൊട്ടിയ നിലയിലാണ് കെട്ടിടം. ഇഴജന്തുക്കളുടെ വാസസ്ഥലം കൂടിയായി ഇവിടം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന-ഗവേഷണങ്ങൾ നടത്തുന്ന കിർത്താഡ്സിന്റെ നിയന്ത്രണത്തിലാണ് കെട്ടിടമുള്ളത്. സംസ്ഥാനത്തെ പട്ടികവർഗ വിഭാഗങ്ങളുടെ വംശീയ വൈദ്യത്തെ സംരക്ഷിക്കുന്നതും വൈദ്യന്മാർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നതും കോഴിക്കോട് ആസ്ഥാനമായുള്ള കിർത്താഡ്സാണ്. പി.കെ. ജയലക്ഷ്മി പട്ടികവർഗ വികസന മന്ത്രിയായപ്പോഴാണ് വയനാട്ടിൽ ഏറ്റവും കൂടുതൽ വംശീയ വൈദ്യന്മാരുള്ള എടത്തനയിൽ കെട്ടിടം നിർമിക്കാനുള്ള നടപടിയെടുത്തത്. കെട്ടിടനിർമാണം വേഗത്തിൽ പൂർത്തിയാക്കിയെങ്കിലും തുറന്നുപ്രവർത്തിപ്പിക്കാൻ ഇതുവരെ കഴിയാത്തത് അധികൃതരുടെ അനാസ്ഥ കാരണമെന്നാണ് ആക്ഷേപം. അധികൃതർ തിരിഞ്ഞുനോക്കിയില്ലെങ്കിൽ കെട്ടിടം പൂർണമായി നശിക്കുമെന്ന സ്ഥിതിയാണ്. photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.