പഠനോപകരണ വിതരണം

ഗൂഡല്ലൂർ: സർവശിക്ഷാ അഭിയാൻ പദ്ധതിക്ക് കീഴിൽ ഗൂഡല്ലൂർ താലൂക്കിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സൗജന്യ പഠനോപകരണവും ഹിയറിങ് എയ്ഡ്, വീൽചെയർ ഉൾപ്പെടെയുള്ളവ വിതരണംചെയ്തു. വണ്ടിപ്പേട്ട ഗവ. മിഡിൽ സ്കൂളിൽ എസ്.എസ്.എ സൂപ്പർവൈസർ ഷൺമുഖം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകരായ സരസ്വതി, മുരുകേശൻ എന്നിവർ നേതൃത്വം നൽകി. ശ്രീനിവാസൻ, ഉമാശങ്കർ, നിരോഷ നിത്യ, ജയലക്ഷ്മി, ഗോമതി, പുനിത, രാജേഷ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.