മാനന്തവാടി: 2018ൽ പ്രളയബാധിതർക്ക് നൽകാൻ ലഭിച്ച കിറ്റുകൾ വിതരണം ചെയ്യാത്ത മാനന്തവാടി നഗരസഭയുടെ നിലപാട് പ്രളയബാധിതരോടുള സർക്കാറിൻെറ പൊതു സമീപനമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. പ്രളയബാധിതരെ സി.പി.എം വഞ്ചിക്കുകയാണ്. അർഹരല്ലാത്തവർക്ക് സഹായങ്ങളും ക്ഷീര വികസന വകുപ്പ് നൽകിയ കിടാരികളെയും നൽകി സി.പി.എം പാർട്ടിയിൽ ആളെ കൂട്ടുകയാണ്. ഇതേകുറിച്ച് അന്വേഷണം വേണം. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മുനിസിപ്പൽ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസീസ് വാളാട് അധ്യക്ഷത വഹിച്ചു. എ.എം. നിഷാന്ത്, മുസ്തഫ എറമ്പയിൻ, ഡെന്നിസൺ കണിയാരം, ജേക്കബ് സെബാസ്റ്റ്യൻ, മുജീബ് കോളിയോടൻ, അൻസാർ പഞ്ചാരക്കൊല്ലി, അരുൺ, ഷംസീർ, എ. ഫൈസൽ, റയീസ് വാരാമ്പറ്റ, സിറാജ് കമ്പ, സച്ചിൻ സുനിൻ, സി.എച്ച് സുഹൈർ എന്നിവർ സംസാരിച്ചു. TUEWDL 9 യൂത്ത് കോൺഗ്രസ് നടത്തിയ മാനന്തവാടി മുനിസിപ്പൽ ഓഫിസ് മാർച്ച് ജില്ല പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നു --- കെ.പി.സി.സി ഭാരവാഹികൾ: പി.കെ. ജയലക്ഷ്മി ജനറൽ സെക്രട്ടറി മാനന്തവാടി: മുൻ മന്ത്രി പി.കെ. ജയലക്ഷ്മി കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. മാനന്തവാടി ഗവ. കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 2005ൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2010ൽ വീണ്ടും പഞ്ചായത്ത് അംഗമായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പുനഃസംഘടിപ്പിച്ചപ്പോൾ വയനാട് പാർലമൻെറ് മണ്ഡലം വൈസ് പ്രസിഡൻറായി. 2011ൽ നിയമസഭ തിരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽനിന്ന് വിജയിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായി. 2018 മുതൽ എ.ഐ.സി.സി അംഗമാണ്. TUEWDL 10 പി.കെ. ജയലക്ഷ്മി -- എൻ.കെ. വർഗീസ് കെ.പി.സി.സി സെക്രട്ടറി മാനന്തവാടി: അഭിഭാഷകനും കോൺഗ്രസ് നേതാവുമായ എൻ.കെ. വർഗീസ് കെ.പി.സി.സി സെക്രട്ടറി. 1968ൽ കോഴിക്കോട് ദേവഗിരി കോളജിൽ കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡൻറായി പ്രവർത്തനം. കോഴിക്കോട് ലോ കോളജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിൻെറ സജീവ പ്രവർത്തകനായി. കെ.എസ്.യു മാനന്തവാടി നിയോജകമണ്ഡലം പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ്, പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987ൽ യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറായി. പിന്നീട് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറായി. 15 വർഷം ഡി.സി.സി ജനറൽ സെക്രട്ടറി. 2006ൽ മാനന്തവാടി പഞ്ചായത്ത് പ്രസിഡൻറായി. മാനന്തവാടി സർക്ൾ സഹകരണ യൂനിയൻ ചെയർമാനായും പ്രവർത്തിച്ചു. മാനന്തവാടി ഫാർമേഴ്സ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡൻറാണ്. TUEWDL 11 എൻ.കെ. വർഗീസ് ---- കേന്ദ്രീയ വിദ്യാലയ പ്രവേശനം; സി.പി.എം നുണ പ്രചരിപ്പിക്കുന്നു -ബി.െജ.പി കൽപറ്റ: കേന്ദ്രീയ വിദ്യാലയത്തിൽ ഒരു കുട്ടിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.എം നുണ പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി. മാനവ വിഭവശേഷി മന്ത്രാലയത്തിൻെറ (എച്ച്.ആർ.എം) ക്വോട്ടയിലാണ് കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി അധ്യക്ഷൻെറ മകൾക്ക് പ്രവേശനം ലഭിച്ചത്. എന്നാൽ, രാഹുൽ ഗാന്ധി എം.പിയുടെ ശിപാർശ പ്രകാരമാണ് പ്രവേശനമെന്നാണ് സി.പി.എം പ്രചാരണം. ഒരു കുട്ടിയുടെ ഭാവി പോലും പരിഗണിക്കാതെ വോട്ടിനു വേണ്ടി അടിസ്ഥാനരഹിത പ്രചാരണം നടത്തുകയാണ്. അടിസ്ഥാനരഹിത വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി ആരംഭിച്ചതായും ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.