ബസ് കാത്തിരിപ്പ് കേന്ദ്രം കന്നുകാലി കേന്ദ്രം

ഗൂഡല്ലൂർ: ചേരമ്പാടി ചുങ്കത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കന്നുകാലികളുടെ താവളമായി മാറി. കയറി നിൽക്കാൻ പറ്റാത്ത വിധം കന്നുകാലികളുടെ ചാണകവും മൂത്രവും നിറഞ്ഞിട്ടുണ്ട്​ ഇവിടം. അസഹ്യ ദുർഗന്ധമാണ്. ഇതിനാൽ പാതയോരത്തും മറ്റു കടകളുടെ ഉമ്മറത്തുമാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. തെരുവിലേക്ക് അഴിച്ചുവിടുന്ന കന്നുകാലികളാണ് ഇവിടം കൈയടക്കുന്നത്​. പഞ്ചായത്തിന്‍റെ ശുചീകരണ വിഭാഗം തൊഴിലാളികൾ ബസ് കാത്തിരിപ്പ്​ കേന്ദ്രം വൃത്തിയാക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെടുന്നു. കന്നുകാലികളുടെ ഉടമകൾക്കെതിരെ നടപടിയെടുക്കുകയോ കന്നുകാലികളെ പിടിച്ച് ഉടമകളിൽ നിന്ന്​ പിഴ ഈടാക്കുകയോ ചെയ്യണമെന്നും ആവശ്യമുയരുന്നു. GDR B W SHED: ചേരമ്പാടി ചുങ്കത്തെ ബസ് വെയിറ്റിങ് ഷെഡ്​ കന്നുകാലികൾ വൃത്തികേടാക്കിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.