കൽപറ്റ: ഞായറാഴ്ച കൽപറ്റയിൽ സംഘടിപ്പിച്ച സി.പി.എം റാലിയിൽ ഭീഷണി പ്രസ്താവനകളുമായി സി.പി.എം നേതാക്കൾ. ദേശാഭിമാനി ഓഫിസിന് കല്ലെറിഞ്ഞവനെയും അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയുടെ ഗൺമാനെയും ഞങ്ങൾ നമ്പറിട്ട് വെച്ചിട്ടുണ്ടെന്നാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എ.എൻ. പ്രഭാകരൻ പൊതുയോഗത്തിൽ പ്രസംഗിച്ചത്. 'ലീഗിന്റെ പുതുപ്പാടി പഞ്ചായത്ത് മെമ്പർ ദേശാഭിമാനിക്ക് കല്ലെറിഞ്ഞതിനകത്തുണ്ട്. സിദ്ദീഖിന്റെ ഗൺമാൻ, സർക്കാറിന്റെ ചോറും തിന്ന് പിണറായി വിജയന്റെ ശമ്പളവും പറ്റി ഒരു പൊലീസുകാരൻ എരപ്പൻ, ഇവിടെ കലാപമുണ്ടാക്കാൻ യൂനിഫോമിടാതെ കഴുത്തിൽ ടാഗും തൂക്കി നടക്കുന്ന ഗൺമാൻ യൂനിഫോമിട്ട പൊലീസുകാരന്റെ കൊങ്ങക്ക് പിടിച്ചു. ആ എരപ്പനെയും ഞങ്ങൾ നമ്പറിട്ട് വെച്ചിട്ടുണ്ട്, ഒരു സംശയവും വേണ്ട'- അദ്ദേഹം പറഞ്ഞു. സി.പി.എം കൊടി കീറിയതിന് പകരം കീറാനും കീറിയവനെ കീറാനും അറിയാത്തവരല്ല ഞങ്ങളെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞത്. 70 വയസ് കഴിഞ്ഞ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം ഒന്ന് തള്ളിയപ്പോൾ താഴെ വീണവരാണ് കെ.സുധാകരന്റെ സെമി കേഡറെന്ന് ഗഗാറിൻ പരിഹസിച്ചു. റാലിയിൽ ടി. സിദ്ദീഖ് എം.എൽ.എക്കെതിരെ തെറിവിളി മുദ്രാവാക്യം പ്രവർത്തകർ മുഴക്കിയപ്പോൾ, പൊതുയോഗത്തെ അഭിസംബോധന ചെയ്ത നേതാക്കൾ എം.എൽ.എയുടെ സ്വകാര്യ ജീവിതത്തെയടക്കം പരാമർശിച്ചാണ് ആക്രമിച്ചത്. സി.കെ. ശശീന്ദ്രനെ പി. ഗഗാറിനും ഏറ്റുപിടിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയെ പരിഹസിച്ചും വി.ഡി. സതീശനും കെ. സുധാകരനുമടക്കം ശനിയാഴ്ച യു.ഡി.എഫ് സംഗമത്തിൽ സജീവമായ നേതാക്കളെ വിമർശിച്ചുമാണ് ഇരുവരും സദസ്സിന്റെ കൈയടി നേടിയത്. SATWDL12 സി.പി.എം ജില്ല കമ്മിറ്റി കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കെത്തിയവർ റാലിക്കിടെ കൊടിമരങ്ങൾ നശിപ്പിച്ചു കൽപ്പറ്റ: സി.പി.എം ഞായറാഴ്ച കൽപറ്റയിൽ നടത്തിയ റാലിക്കിടെ മുസ്‍ലിം ലീഗിന്റെയും യൂത്ത് കോൺഗ്രസിന്റെയും എസ്.ടി.യുവിന്റെയും കൊടിമരങ്ങൾ നശിപ്പിച്ചു. കൽപ്പറ്റ മുനിസിപ്പൽ മുസ്‍ലിം ലീഗ് ഓഫിസിന് മുന്നിലെ മുസ്‍ലിം ലീഗിന്റെയും എസ്.ടി.യുവിന്റെയും കൊടിമരങ്ങളും കൽപറ്റ പിണങ്ങോട് ജങ്ഷനിലെ യൂത്ത് കോൺഗ്രസിന്റെ കൊടിമരവുമാണ് തകർത്തത്. സംഭവത്തിൽ മുസ്‍ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് എ.പി. ഹമീദ്, ജനറൽ സെക്രട്ടറി അലവി വടക്കേതിൽ എന്നിവർ പ്രതിഷേധിച്ചു. പാർട്ടി ചിഹ്നങ്ങൾ നശിപ്പിച്ചാൽ പാർട്ടി ഇല്ലാതാവുമെന്ന് സി.പി.എമ്മിനെ ആരാണ് പഠിപ്പിച്ചതെന്നും നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നവർ കനത്ത വില നൽകേണ്ടിവരുമെന്നും നേതാക്കൾ വ്യക്തമാക്കി. SUNWDL11 കൽപറ്റ പിണങ്ങോട് ജങ്ഷനിലെ യൂത്ത് കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ച നിലയിൽ അക്രമം അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാവണം -യൂത്ത് കോൺഗ്രസ് കൽപറ്റ: വയനാട് ജില്ലയിലെ സമാധാന അന്തരീക്ഷം തകർത്തതിന്റെ പൂർണ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ആരോപിച്ചു. എസ്.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ രാഹുൽഗാന്ധി എം.പിയുടെ ഓഫിസ് അക്രമിച്ചതിനെ തുടർന്നാണ് ജില്ല രാഷ്ട്രീയ അസമാധാനത്തിലേക്ക് നീങ്ങിയത്. കല്പറ്റയിൽ നടന്ന സി.പി.എം പ്രതിഷേധ പ്രകടനത്തിൽ യൂത്ത് കോൺഗ്രസിൻറെയും കോൺഗ്രസിന്റെയും കൊടിമരങ്ങൾ നശിപ്പിക്കുന്ന സാഹചര്യം ഉണ്ടായി. രാഹുൽഗാന്ധി എം.പിയുടെ ഓഫിസിൽ നടന്ന അതിക്രമം തള്ളിപ്പറഞ്ഞുവെന്നു സൂചിപ്പിക്കുകയും അതിക്രമം നടത്തിയവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് സി.പി.എം നേതാക്കൾ പ്രസംഗിക്കുന്നത്. പാർട്ടിയുടെ ഔദാര്യം കൊണ്ടാണ് പ്രതികളെ റിമാൻഡ് ചെയ്യാൻ കഴിഞ്ഞത് എന്നാണ് സി.പി.എം ജില്ല സെക്രട്ടറി പ്രസംഗിച്ചത്. പൊലീസിന്റെ ഈ കഴിവ്കേടാണ് ജില്ലയിൽ പ്രശ്നങ്ങൾ വഷളാക്കിയത് എന്ന യൂത്ത് കോൺഗ്രസ് ആരോപണം ശരിവെക്കുന്നതാണ് ഈ പ്രഖ്യാപനം. സമാധാനന്തരീക്ഷം തകർക്കുന്ന ഇടപെടലുകളിൽ നിന്ന് സി.പി.എം പിന്മാറണമെന്നും അതിക്രമത്തിന് മുതിർന്നവരെ നിലയ്ക്കുനിർത്താൻ തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.