ആർമാട് കടുവ മാനിനെ കൊന്നു; നാട്ടുകാർ വനം ഉദ്യോഗസ്ഥരെ തടഞ്ഞു

സുൽത്താൻ ബത്തേരി: കുപ്പാടിക്കടുത്ത് ആർമാട് കടുവ മാനിനെ കൊന്നു. അന്വേഷിക്കാനെത്തിയ വനം ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു. രണ്ട് ദിവസത്തിനുള്ളിൽ കടുവയ്ക്കായി കൂടുവെക്കുമെന്ന ഉറപ്പിൽ നാട്ടുകാർ സമരം അവസാനിപ്പിച്ചു. ആർമാട് മണ്ണപ്പുറത്ത് ജയിംസി​ന്റെ കൃഷിയിടത്തിൽ ഞായറാഴ്ച ഉച്ച 12 മണിയോടെയാണ് കടുവയെ കണ്ടത്. തുടർന്ന് തൊട്ടടുത്ത തോട്ടത്തിലേക്ക് നീങ്ങിയ കടുവ മാനിനെ വലിച്ചുകൊണ്ടു പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടു. വനം വകുപ്പ് സ്ഥലത്തെത്തി കടുവയ്ക്കായി തിരച്ചിൽ നടത്തി. തോട്ടത്തിലെ പൊന്തക്കാട്ടിൽ നിന്നും കടുവ വനത്തിലേക്ക് ഓടി. ഇതോടെ കടുവയെ എത്രയും പെട്ടെന്ന് പിടികൂടണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിരീക്ഷണ ക്യാമറ സ്ഥാപിച്ച് കടുവയെ നിരീക്ഷിക്കുമെന്ന അറിയിപ്പ് നാട്ടുകാർ ചെവിക്കൊണ്ടില്ല. രണ്ടു ദിവസത്തിനുള്ളിൽ കൂട് സ്ഥാപിക്കാമെന്ന ഉറപ്പ് വനം വകുപ്പ് അധികൃതർ നൽകിയതോടെയാണ് നാട്ടുകാർ ശാന്തരായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.