കാട്ടാന വീട് ആക്രമിക്കുന്നതിനിടെ മധ്യവയസ്കന് പരിക്ക്

ഗൂഡല്ലൂർ: പുലർച്ച എത്തിയ കാട്ടാന വീട് ആക്രമിക്കുന്നതിനിടെ രക്ഷപ്പെട്ട് ഓടിയ മധ്യവയസ്കന് പരിക്കേറ്റു. ദേവർഷോല കറുക്കപ്പാളി പുളിയമ്മൻചോലയിലെ രവിചന്ദ്രനാണ് (56) പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചയാണ് ഒറ്റയാൻ വീടിനുമുന്നിൽ എത്തിയത്. തറവാട് വീട്ടിൽ തനിച്ചായിരുന്നു ഈ സമയം രവിചന്ദ്രൻ. വീടിന്റെ കല്ലുകൾ ദേഹത്തുവീണാണ് പരിക്കേറ്റത്. ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് ഊട്ടിയിലെ ആ​ശുപത്രിയിലേക്കും മാറ്റി. എന്നാൽ, രണ്ടിടത്തുനിന്നും പ്രാഥമികചികിത്സ പോലും നൽകിയില്ലെന്ന് പരാതിയുണ്ട്. GDR DAMAGE: കറക്കപാളിയിൽ ഒറ്റയാൻ തകർത്ത രവിചന്ദ്രന്റെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.