പി ഡബ്ലിയു ഐ ടി ഐയിൽ ക്യാമ്പസ് അഭിമുഖം.

ഗൂഡല്ലൂർ: പ്ലാന്റേഷൻ വർക്കേഴ്സ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ (പിഡബ്ല്യ.ഐ.ടി.ഐ) അവസാന വർഷ വിദ്യാർഥികൾക്കുള്ള കാമ്പസ് ഇന്റർവ്യൂ നടന്നു. കോയമ്പത്തൂർ ജില്ലയിലെ വീരപാണ്ടി ഡിവിഷനിൽ പ്രവർത്തിക്കുന്ന സുബ പ്ലാസ്റ്റിക്സ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഓഫിസർ എസ്. ബാലതണ്ഡയുതപാണി വിദ്യാർഥികളുമായി അഭിമുഖം നടത്തി. 32 വിദ്യാർഥികളെ തിരഞ്ഞെടുത്തു. ഇവർക്ക് പരിശീലന വേളയിൽ പ്രതിമാസം 12,000 രൂപ നൽകും. ഭക്ഷണവും താമസവും സൗജന്യമാണ്. പരിശീലന കേന്ദ്രം മേധാവി ഷാജി എം. ജോർജാണ് കാമ്പസ് ഇന്റർവ്യൂ സംഘടിപ്പിച്ചത്. ---------- GDR ITI: ഗൂഡല്ലൂർ പി.ഡബ്ല്യു.ഐ.ടി.ഐയിൽ നടന്ന കാമ്പസ് അഭിമുഖം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.