പരിസ്ഥിതി​ലോല മേഖല:

ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ക്കാൻ തീരുമാനം കല്‍പറ്റ: ബഫര്‍സോണ്‍ വിഷയത്തില്‍ കൽപറ്റ മണ്ഡലത്തിലെ തദ്ദേശസ്ഥാപന മേധാവികളുടെ യോഗം അഡ്വ. ടി. സിദ്ദീഖ്​ എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്തു. ബഫര്‍സോണ്‍ വിഷയത്തില്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളെയും ഏകോപിപ്പിച്ച് പ്രശ്‌നപരിഹാരത്തിന് ആക്കംകൂട്ടാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് അടിസ്ഥാനത്തിൽ പൊതുസഭകള്‍ വിളിച്ച് ചേര്‍ക്കാനും ബഫര്‍സോണ്‍ പരിധിയില്‍ വരുന്ന വാര്‍ഡുകളിലെ ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ക്കാനും, മുഖ്യമന്ത്രി അടക്കമുള്ള കേന്ദ്ര-സംസ്ഥാന ഭരണകർത്താക്കളെ നേരില്‍ കാണാനും യോഗം തീരുമാനിച്ചു. വന്യജീവി സങ്കേതത്തോട് വളരെ ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളാണ് ജില്ലയില്‍ കൂടുതലുള്ളത്. എന്നാല്‍ പുതിയ ഉത്തരവില്‍ സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ നിര്‍ബന്ധമായും പരിസ്ഥിതിലോല പ്രദേശം ആകുമെന്ന് വരുന്നതോടെ ജില്ലയില്‍ കൂടുതല്‍ ജനങ്ങളെ ഉത്തരവ് ബാധിക്കും. ബഫർസോൺ ഒരു കിലോ മീറ്റർ ദൂരപരിധി പരിപൂർണമായും ഒഴിവാക്കണമെന്ന് യോഗം ആവ​ശ്യപ്പെട്ടു. ഗ്രാമസഭകള്‍, പഞ്ചായത്ത് ഭരണസമിതി, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ തുടങ്ങി എല്ലാ മേഖലകളെയും ജനങ്ങളെ സംരക്ഷിക്കാന്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സംഷാദ് മരക്കാര്‍, കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, കല്‍പറ്റ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്‍റ്​ നസീമ ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.വി. വിജേഷ്, പി. ബാലന്‍, വി.ജി. ഷിബു, പി.പി. രനീഷ്, ഓമന രമേശ്, ഇ.കെ. രേണുക, നസീമ മാങ്ങാടന്‍, എ.കെ. റഫീക്ക്, കെ.വി. ബാബു എന്നിവര്‍ പങ്കെടുത്തു. TUEWDL10 പരിസ്ഥിതി​ ലോല മേഖല വിഷയത്തിൽ ടി. സിദ്ദീഖ്​ എം.എൽ.എ വിളിച്ചുചേർത്ത തദ്ദേശ സ്ഥാപന മേധാവികളുടെ യോഗം ബഫർസോണിനെതിരെ അസംപ്ഷൻ പാരിഷ് യോഗം സുൽത്താൻ ബത്തേരി: വനത്തോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോലമാക്കിയുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ സുൽത്താൻബത്തേരി അസംപ്ഷൻ പാരിഷ് യോഗം പ്രമേയം പാസാക്കി. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കിട്ടാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി കൈക്കൊള്ളണമെന്ന്​ ആവശ്യപ്പെട്ടു. ഫെറോന വികാരി ഫാ.ഡോ.ജോസഫ് പരുവുമ്മൽ, ഫാ.ജോർജ്കുട്ടി കണിപ്പിള്ളിൽ, ഫാ.ഷാന്‍റോ കാരാമലയിൽ, ട്രസ്റ്റിമാരായ ജോസ് ചെറുവള്ളിൽ, മത്തായി തെക്കാനത്ത്, സണ്ണി വടക്കേൽ, ജോസ് കാടയിൽതട്ടില എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും മീനങ്ങാടി: പി.ബി.എം, എഫ്.സി.ഐ, കുട്ടിരായിൻ പാലം, മോതിരോട്ട്, എടക്കര വയൽ, പോളിടെക്നിക്ക്, കൊങ്ങിയമ്പം, ചൂതുപാറ, മാനികാവ്, സൊസൈറ്റിക്കവല, അമ്മായിക്കവല, മൂന്നാനകുഴി, കോളേരി, രാജീവ് ഗാന്ധി, കോളേരി പാലം, വെള്ളിമല, വളാഞ്ചേരി, മുരണി, ചീരാംകുന്ന്, കാരച്ചാൽ ഭാഗങ്ങളില്‍ ബുധനാഴ്​ച രാവിലെ ഒൻപത്​ മുതല്‍ വൈകീട്ട്​ ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.