കൽപറ്റ: അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ ഭാഗമായി ജില്ല ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗ വാരാചരണത്തിന് തുടക്കമായി. 'യോഗ ഫോര്‍ ഹ്യുമാനിറ്റി' എന്നതാണ് ഈ വര്‍ഷത്തെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ല ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും ചേര്‍ന്ന് ജൂണ്‍ 21 മുതല്‍ 28 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്തും. മുണ്ടേരി മിനി മുനിസിപ്പല്‍ ഹാളില്‍ ജില്ലതല ഉദ്ഘാടനം ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം) ഡോ. എസ്.ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് മുഖ്യപ്രഭാഷണം നടത്തി. കല്‍പറ്റ മുനിസിപ്പൽ കൗണ്‍സിലര്‍ എം.കെ. ഷിബു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഹോമിയോ ഇന്‍ചാര്‍ജ് ഡോ. മദന്‍ മോഹന്‍, ജില്ല ആയുര്‍വേദ ആശുപത്രി സി.എം.ഒ ഡോ. ഒ.വി. സുഷ, കണ്‍വീനര്‍ ഡോ. ടി.എന്‍. ഹരിശങ്കര്‍, തരിയോട് ജി.എച്ച്.ഡി മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീനാഥ്, ജില്ല മെഡിക്കല്‍ ഓഫിസ് (ഐ.എസ്.എം) സീനിയര്‍ സൂപ്രണ്ട് എം.എസ്. വിനോദ് എന്നിവര്‍ സംസാരിച്ചു. യോഗ പരിശീലനം സംഘടിപ്പിച്ചു അന്താരാഷ്ട്ര യോഗാദിനാചരണത്തിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും യൂനിറ്റുകളിലും സായുധസേന ക്യാമ്പിലും യോഗ പരിശീലനം സംഘടിപ്പിച്ചു. ജില്ല പൊലീസ് ഓഫീസില്‍ നടന്ന യോഗ പരിശീലന പരിപാടിയില്‍ പൊലീസ് മേധാവി ഡോ. അർവിന്ദ് സുകുമാര്‍, അഡീഷനല്‍ പൊലീസ് സൂപ്രണ്ട് എസ്. ഷാനവാസ്, മറ്റ് ഡി.വൈ.എസ്.പി.മാരും സേനാംഗങ്ങളും പങ്കെടുത്തു. TUEWDL4 യോഗ ദിനാചരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം മുണ്ടേരി മിനി മുനിസിപ്പല്‍ ഹാളില്‍ ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിക്കുന്നു TUEWDL5 അന്താരാഷ്ട്ര യോഗാദിനാചരണത്തിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗ പരിശീലനം ഫലവൃക്ഷതൈകൾ നട്ടു കൽപറ്റ: പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്ന പൂത്തക്കൊല്ലിയിലെ ഭവന സമുച്ചയത്തിൽ കലക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ് നേതൃത്വത്തിൽ ഫലവര്‍ഗ തൈകൾ നട്ടു. വീടുകള്‍ക്ക് മുന്നില്‍ അവാക്കാഡോ, മാവ്, പ്ലാവ് തുടങ്ങിയ ഇരുന്നൂറിലധികം ഫലവൃക്ഷ തൈകൾ ജീവനക്കാര്‍ നട്ടുപിടിപ്പിച്ചു. 49 വീടുകളാണ് പൂത്തക്കൊല്ലിയില്‍ പൂര്‍ത്തിയാകുന്നത്. അവസാനഘട്ട ഒരുക്കങ്ങള്‍ക്ക് മുന്നെയാണ് പഴവര്‍ഗ ചെടികൾ ഇവിടെ നടാനുള്ള തീരുമാനവുമായി കലക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബ് എത്തുന്നത്. ഒരു വീട്ടില്‍ നാലിനം വൃക്ഷത്തൈകള്‍ എന്ന നിലയിലാണ് തൈകള്‍ വിഭജിച്ച് നട്ടത്. കലക്ടർ എ.ഗീത ഫലവൃക്ഷതൈ നടീൽ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.ഡി.എം എന്‍.ഐ. ഷാജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ബി. നാസര്‍, മേപ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ.കെ. സഹദ്, കലക്ടറേറ്റ് ഫൈനാന്‍സ് ഓഫിസര്‍ എ.കെ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അജീഷ്, കെ. ഗോപിനാഥ്, എം.കെ. രാജീവ്, വി. അബൂബക്കര്‍, കെ. ദേവകി, ഹുസൂര്‍ ശിരസ്തദാര്‍ ടി.പി. അബ്ദുൽ ഹാരിസ്, റിക്രിയേഷന്‍ ക്ലബ് ഭാരവാഹികളായ ഇ.കെ. മനോജ്, പി.എ. പ്രേം എന്നിവര്‍ നേതൃത്വം നല്‍കി. TUEWDL6 കലക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ് നേതൃത്വത്തില്‍ പുത്തുമലയിലെ വീടുകളില്‍ ഫല വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്‍റെ ഉദ്ഘാടനം കലക്ടര്‍ എ. ഗീത നിര്‍വഹിക്കുന്നു അനുശോചിച്ചു സുൽത്താൻ ബത്തേരി: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപനായിരുന്ന സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ വേർപാടിൽ യൂത്ത് അസോസിയേഷൻ ഭദ്രാസന കമ്മിറ്റി യോഗം അനുശോചിച്ചു. ഫാ. യൽദോ ചീരകതോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജോബിഷ് യോഹൻ, ബേസിൽ ജോർജ്, അമൽ ജെയിൻ, സിജോ പീറ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.