കൽപറ്റ: സാക്ഷരത മിഷൻ നടത്തിവരുന്ന വായനാ മാസാചരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പ്രേരക്മാരുടെ മക്കളെ അനുമോദിച്ചു. സാക്ഷരതാ മിഷന്‍ നാല്, ഏഴ്, 10, ഹയര്‍ സെക്കൻഡറി പഠിതാക്കള്‍ക്കും ഗുണഭോക്താക്കള്‍ക്കുമിടയില്‍ ക്വിസ് പ്രോഗ്രാം, നല്ല വായന, എഴുത്ത്, ഉപന്യാസരചന, എന്‍റെ വായന തുടങ്ങിയ പരിപാടികള്‍ നടക്കും. വികസന വിദ്യാകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ബ്ലോക്ക്തലത്തിലും തുടര്‍വിദ്യാകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത്തലത്തിലും പരിപാടികള്‍ നടത്തും. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ ഉഷ തമ്പി, ജില്ല പഞ്ചായത്ത് സെക്രട്ടറി പി. രാധാകൃഷ്ണന്‍, സാക്ഷരത മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ എം.കെ. സ്വയ, മാനിവയല്‍ വികസന വിദ്യാകേന്ദ്രം നോഡല്‍ പ്രേരക് പി.വി. ഗിരിജ എന്നിവര്‍ സംസാരിച്ചു. TUEWDL2 സാക്ഷരതാ മിഷൻ വായന മാസാചരണം ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ നിർവഹിക്കുന്നു സാഹസിക ടൂറിസം വഴിയില്‍ പഴശ്ശി പാര്‍ക്കും: കയാക്കിങ്ങിനാരുങ്ങി മാനന്തവാടി പുഴ കൽപറ്റ: വയനാടിന്‍റെ സാഹസിക ടൂറിസം ഭൂപടത്തിലേക്ക് മാനന്തവാടി പുഴയും. ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് പുഴയുടെ ദൃശ്യഭംഗി ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്ന കയാക്കിങ്ങിനുള്ള സൗകര്യമാണ് ഇവിടെ ഒരുങ്ങുന്നത്. പഴശ്ശി പാര്‍ക്കിന് സമീപം മാനന്തവാടി പുഴയില്‍ കയാക്കിങ് ആരംഭിക്കുന്നതിനുളള ട്രയല്‍ റണ്‍ ചൊവ്വാഴ്‌ച നടന്നു. ഒന്നും രണ്ടും വീതം ആളുകള്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ് ട്രയല്‍ റണ്ണില്‍ പങ്കെടുത്തത്. ജില്ലയില്‍ ആദ്യമായാണ് പുഴയില്‍ കയാക്കിങ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നത്. നിലവില്‍ ജില്ലയില്‍ പൂക്കോട്, കര്‍ലാട് തടാകങ്ങളില്‍ കയാക്കിങ് സംവിധാനമുണ്ട്. ഡി.ടി.പി.സി, സാഹസിക ടൂറിസം കൂട്ടായ്മകളായ മഡി ബൂട്സ് വയനാട്, പാഡില്‍ മങ്ക്സ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് ട്രയല്‍ റണ്‍ നടത്തിയത്. ട്രയല്‍ റൺ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സൻ സി.കെ. രത്നവല്ലി, വാര്‍ഡ് കൗണ്‍സിലര്‍ വി.ഡി. അരുണ്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, ബിജു ജോസഫ് എന്നിവര്‍ പങ്കെടുത്തു. ട്രയല്‍ റണിന്‍റെ ഭാഗമായി ഒ.ആര്‍. കേളു എം.എല്‍.എ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിന്‍ ബേബി, ഡി.ടി.പി.സി അധികൃതര്‍ തുടങ്ങിയവര്‍ പാര്‍ക്കിന് സമീപമുള്ള പുഴയില്‍ ഒരു കിലോമീറ്റര്‍ ദൂരം കയാക്കിങ് നടത്തി. വയനാടിന്‍റെ ടൂറിസം സാധ്യതകള്‍ കൂടി കണക്കിലെടുത്ത് പഴശ്ശി പാര്‍ക്കില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കുകൂടി ഉപകാരപ്പെടുന്ന രീതിയിലായിരിക്കും കയാക്കിങ് സംവിധാനം നടപ്പിലാക്കുക. താരതമ്യേന കുത്തൊഴുക്ക് കുറഞ്ഞ നദികളില്‍ നടത്താറുള്ള സിറ്റ് ഓണ്‍ ടോപ്പ് കയാക്കിങ് രീതിയാണ് കബനി നദിയില്‍ ഏർപ്പെടുത്തുക. ട്രയല്‍ റണ്‍ നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തി ഉടന്‍തന്നെ വിനോദ സഞ്ചാരികള്‍ക്കായി കയാക്കിങ് ആരംഭിക്കുമെന്ന് ഡി.ടി.പി.സി അധികൃതര്‍ പറഞ്ഞു. ഇതോടെ ജില്ലയുടെ സാഹസിക ടൂറിസം രംഗത്ത് പുതിയൊരു അടയാളപ്പെടുത്തലായി മാനന്തവാടി പുഴയും മാറും. TUEWDL3 മാനന്തവാടി കബനി പുഴയില്‍ കയാക്കിങ് നടത്തുന്ന ഒ.ആർ. കേളു എം.എൽ.എ ആംബുലന്‍സ് ഡ്രൈവര്‍ നിയമനം കൽപറ്റ: പൂതാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 28 ന് രാവിലെ 10.30 ന് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കും. യോഗ്യത ഏഴാം ക്ലാസ് പാസ്, ഹെവി ലൈസന്‍സും ബാഡ്ജ്ജും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. 25നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തിന്‍റെ അഞ്ച് കിലോ മീറ്റർ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04936 211110.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.