മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ബാവലി ഷാണമംഗലത്തു .വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കോളനി പരിസരത്തുണ്ടായിരുന്ന ആടിനെയാണ് കടുവ ആക്രമിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. ആടിനെ ആക്രമിക്കുന്നതിനിടെ കടുവ കോളനിയിലെ യുവതിക്കു നേരേ വന്നതായും പറയുന്നു. ഇവർ തലനാരിഴക്ക് രക്ഷപെട്ടതായും നാട്ടുകാർ പറഞ്ഞു. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ സെക്ഷനില്‍പ്പെട്ട സ്ഥലമാണ് ഷാണമംഗലം. ഗുരുതരമായി പരിക്കേറ്റ ആടിനെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ടി. ആര്‍. സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ജോസ് വിന്‍സന്റ്, കെ. ശ്രീലേഖ എന്നിവരുടെ നേതൃത്വത്തില്‍ മാനന്തവാടി മൃഗാശുപത്രിയില്‍ എത്തിച്ചു. ഷാണമംഗലം അടിയ കോളനിയിലെ വെള്ളയുടേതാണ് മൂന്നു വയസ്സുള്ള ആട്. കടുവ ശല്യം ഉള്ള പ്രദേശമാണ് ഷാണമംഗലം. ഗര്‍ഭിണിയായ ആടിനെ കഴിഞ്ഞമാസം കടുവ കൊന്നിരുന്നു. കൂട്ടില്‍ കെട്ടിയിരുന്ന ആടിനെയാണ് കടുവ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.