ഇന്ധന വിലയിൽ വ്യത്യാസം; സ്വകാര്യ പമ്പ് അടച്ചിട്ടു

ഗുഡല്ലൂർ: നഗരത്തിൽ കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ പെട്രോൾ പമ്പ് അടച്ചിട്ടു. വില്പന വിലയിൽ 10 രൂപയുടെ വ്യത്യാസം ഉള്ളതിനാലാണ് വിൽപന നിർത്തിവെച്ചത്. നഗരത്തിലെ മറ്റ് രണ്ട് പമ്പുകൾക്ക് ഇന്ധന വിതരണം ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം കമ്പനികളാണ്. ഇവിടെ പെട്രോൾ ലിറ്ററിന് 103 രൂപയാണ്. 113 രൂപക്ക് വിൽക്കാനാണ് തങ്ങളോട് വിതരണ കമ്പനി ആവശ്യപ്പെടുന്നതെന്ന് പമ്പുടമകൾ പറഞ്ഞു. ഇത് വ്യാപാരത്തെ ബാധിക്കുമെന്നും പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് അടച്ചിട്ടിരിക്കുന്നതെന്നും പമ്പുടമകൾ പറഞ്ഞു. അടച്ചിടേണ്ട സാഹചര്യം സൂചിപ്പിച്ചു പമ്പിന് മുമ്പിൽ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. GDR BUNK: അടച്ചിടേണ്ട സാഹചര്യം സൂചിപ്പിച്ചു പമ്പിന് മുമ്പിൽ സ്ഥാപിച്ച ബോർഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.