ജില്ലയിൽ 1739 പട്ടയങ്ങൾ വിതരണം ചെയ്തു കൽപറ്റ: സര്‍ക്കാറില്‍നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ ഡിജിറ്റലാകുന്ന ഈ കാലത്ത് സാധാരണ ജനങ്ങള്‍ക്കും അവ പ്രാപ്യമാക്കാൻ റവന്യൂ ഇ-സാക്ഷരതക്ക് കേരളത്തില്‍ തുടക്കം കുറിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ ജില്ലതല പട്ടയമേളയും വിവിധ റവന്യൂ ഓഫിസുകളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. റവന്യു വകുപ്പില്‍നിന്നുള്ള ഏതാണ്ടെല്ലാ സേവനങ്ങളും ഇന്ന് ഓണ്‍ലൈനായി ലഭ്യമാണ്. എന്നാല്‍, ഈ സേവനം പൊതുജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്നില്ല എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞാണ് കുടുംബശ്രീകളുടെയും മറ്റും സഹകരണത്തോടെ ഈ നടപടിയിലേക്ക് റവന്യൂ വകുപ്പ് കടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ പട്ടയങ്ങൾക്കും ക്യു.ആർ കോഡ് നൽകും. സംസ്ഥാനത്തെ 1666 വില്ലേജുകളിലും ജനകീയ സമിതികൾ നിലവിൽ വന്നു. സർക്കാരിന്‍റെ ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ സംസ്ഥാനത്താകെ 54535 പട്ടയങ്ങൾ വിതരണം ചെയ്തു. ജില്ലയിൽ 1739 പട്ടയങ്ങൾ വിതരണം ചെയ്തു. ഘട്ടംഘട്ടമായി പട്ടയ വിതരണം പൂർത്തിയാക്കി ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റും. ഇതിനായി റവന്യു-സർവേ വകുപ്പുകൾ കൈകോർത്ത് പ്രവർത്തിക്കും. പട്ടയം നൽകാൻ തടസ്സമുള്ള കേസുകൾക്ക് നിയമനിർമാണം കൊണ്ടുവന്ന് നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നിർമിച്ച മാനന്തവാടി സബ് കലക്ടർ ഓഫിസ്, താലൂക്ക് ഓഫിസ് അനക്സ് കെട്ടിടം, നവീകരിച്ച മാനന്തവാടി താലൂക്ക്, ലാൻഡ് ട്രൈബ്യൂണൽ ഓഫിസ് കെട്ടിടങ്ങളുടെയും പേര്യ, കാഞ്ഞിരങ്ങാട് സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൻ സി.കെ. രത്ന വല്ലി അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.കെ. ജയഭാരതി, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ബാലകൃഷ്ണൻ, ജില്ല പഞ്ചായത്തംഗം കെ. വിജയൻ, കലക്ടർ എ. ഗീത എന്നിവർ സംസാരിച്ചു. സബ് കലക്ടർ ആർ. ശ്രീലക്ഷ്മി സ്വാഗതവും എ.ഡി.എം എൻ.ഐ. ഷാജു നന്ദിയും പറഞ്ഞു. WEDWDL11 ജില്ലതല പട്ടയമേള മാനന്തവാടി അമ്പുകുത്തിയിൽ റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.