രക്തദാന സന്ദേശവുമായ് ബഡ്സ് സ്കൂൾ വിദ്യാർഥികൾ

മാനന്തവാടി: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾ പഠിക്കുന്ന ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്കൂളിൽ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് രക്തദാന സന്ദേശ പോസ്റ്റർ പ്രചാരണം നടത്തി. 'ഹൃദയത്തിൽനിന്നൊരു സമ്മാനം' എന്ന തലക്കെട്ടിൽ ആരംഭിച്ച പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം വാർഡ് അംഗം കെ.​ജെ. ജയ നിർവഹിച്ചു. സരസ്വതി ജയിംസ്, സുജല, സുധീഷ് ചേലൂർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.