മാനന്തവാടി: എടവക കല്യാണത്തും പള്ളിക്കൽ ശാഹുൽ മൂർതള ദഅവ കോളജ് ഉദ്ഘാടനം ചൊവ്വാഴ്ച രാത്രി ഏഴിന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യമാനിയ്യ അറബിക് കോളജുമായി അഫലിയേറ്റ് ചെയ്ത് കൊണ്ടാണ് സ്ഥാപനം പ്രവർത്തിക്കുക. ഉദ്ഘാടനം സമസ്ത കേരള ജംയ്യത്തുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ എം. ഹസ്സൻ മുസ്ലിയാർ, അബ്ദുറഹ്മാൻ കല്ലായി, കെ .അബ്ദുസമദ് ദാരിമി, അലി യമാനി പന്തിപ്പൊയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.